CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 51 Seconds Ago
Breaking Now

'അതെ മാനഭംഗപ്പെടുത്തി, എന്താണ് തെറ്റ്?'; ഹള്ളിലെ സെമിത്തേരിയില്‍ കൗമാരക്കാരിയെ പീഡിപ്പിച്ച അഭയാര്‍ത്ഥിയുടെ ചോദ്യം കേട്ട് ഞെട്ടിയ ജഡ്ജ് 16 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചു

17 വയസ്സുളള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിലും, 36 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലും ഇയാള്‍ കുറ്റമേറ്റു

ലൈംഗികപീഡനം നടത്തി, അതില്‍ എന്താണിത്ര തെറ്റ്? സെമിത്തേരിയില്‍ ഒളിച്ചിരുന്ന് സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ പിടിയിലായ പ്രതി കോടതിയോട് ചോദിച്ച ചോദ്യമാണിത്. അഭയാര്‍ത്ഥിത്വം തേടി സുഡാനില്‍ നിന്നും മൂന്ന് വര്‍ഷം മുന്‍പെത്തിയ ഇഷാഖ് അല്‍ നൂറാണ് രാത്രികാലങ്ങളില്‍ സ്ത്രീകളെ വേട്ടക്കാരന്റെ മനോഭാവത്തോടെ കാത്തിരുന്നത്.

ഈസ്റ്റ് യോര്‍ക്ക്ഷയര്‍ ഹള്ളിലാണ് ഇയാള്‍ താമസം ഉറപ്പിച്ചത്. 16 വര്‍ഷത്തെ ജയില്‍ ശിക്ഷയില്‍ പത്ത് വര്‍ഷക്കാലം പരോളില്ലാതെ അനുഭവിക്കണം. ജീവിതകാലം മുഴുവന്‍ ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിലും ഇടംനേടി. തന്റെ വഴിയേ വരുന്ന സ്ത്രീകളെ വലിച്ചിഴച്ച് സെമിത്തേരിയില്‍ എത്തിച്ചാണ് ഇയാള്‍ രാത്രിയില്‍ ലൈംഗിക പീഡനം നടത്തിവന്നതെന്ന് ഹള്‍ ക്രൗണ്‍ കോടതിയില്‍ വിശദീകരിക്കപ്പെട്ടു.

17 വയസ്സുളള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിലും, 36 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലും ഇയാള്‍ കുറ്റമേറ്റു. നൂര്‍ കുറ്റക്കാരനാണെന്ന് വിധിച്ചപ്പോഴാണ് താന്‍ ഇതെല്ലാം ചെയ്തതാണെന്നും, എന്ത് കൊണ്ട് ചെയ്യാന്‍ പാടില്ലെന്നും ഇയാള്‍ ചോദിച്ചത്. അക്രമത്തിന് ഇരയായ വിദ്യാര്‍ത്ഥിനിയുടെ പഠനം മോശമായി ഗ്രേഡുകള്‍ താഴുകയും, ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയും നേരിട്ടു.




കൂടുതല്‍വാര്‍ത്തകള്‍.