CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 16 Minutes 8 Seconds Ago
Breaking Now

എനര്‍ജി ബില്ലില്‍ പൊട്ടിത്തെറി; താരിഫിലെ സുരക്ഷിത ക്യാപ് ഉയര്‍ത്തി ഓഫ്‌ജെം; 5 മില്ല്യണ്‍ കുടുംബങ്ങളുടെ ബില്ലില്‍ 47 പൗണ്ട് വര്‍ദ്ധനവ്

എണ്ണവില വര്‍ദ്ധനവാണ് ക്യാപ് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തില്‍ എത്തിച്ചതെന്ന് വാച്ച്‌ഡോഗ്

ഹോള്‍സെയില്‍ വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ വേരിയബിള്‍ താരിഫില്‍ നിലനിര്‍ത്തിയിരുന്ന ക്യാപ് ഓഫ്‌ജെം നീക്കിയതോടെ അഞ്ച് മില്ല്യണ്‍ കുടുംബങ്ങളുടെ ബില്ലില്‍ വര്‍ദ്ധനവ് നേരിടും. പ്രതിവര്‍ഷം 47 പൗണ്ട് അധികമായി ഈടാക്കാനാണ് വഴിയൊരുങ്ങുന്നത്. ക്യാപ് ഉയര്‍ത്തിയതോടെ എനര്‍ജി കമ്പനികള്‍ക്ക് വില വര്‍ദ്ധിപ്പിക്കാനുള്ള അവസരവും തുറന്നുകിട്ടി.

ക്യാപിന് യോഗ്യതയുള്ള കുടുംബങ്ങള്‍ക്ക് ഒക്ടോബര്‍ മുതല്‍ പരമാവധി 1136 പൗണ്ട് അടയ്‌ക്കേണ്ടി വരുമെന്നാണ് ഓഫ്‌ജെം അറിയിക്കുന്നത്. അധികമായി ചാര്‍ജ്ജ് ഈടാക്കാതിരിക്കാന്‍ കുടുംബങ്ങളെ സംരക്ഷിക്കുന്നതിനായാണ് ക്യാപ്. ഈ വര്‍ഷം ആദ്യം ഒരു മില്ല്യണ്‍ കുടുംബങ്ങളെ കൂടി ഈ ആനുകൂല്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

എണ്ണവില വര്‍ദ്ധനവാണ് ക്യാപ് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തില്‍ എത്തിച്ചതെന്ന് വാച്ച്‌ഡോഗ് പറയുന്നു. എന്നാല്‍ ഗ്യാസിലും, ഇലക്ട്രിസിറ്റിയിലും പ്രതിഫലിക്കുന്ന നിരക്ക് വര്‍ദ്ധനവ് പ്രായോഗികമാണെന്ന് ഓഫ്‌ജെം അവകാശപ്പെടുന്നു. എന്നാല്‍ താരിഫ് ഉയരുന്നതോടൊപ്പം പുതിയ സേവനദാതാവിലേക്ക് സ്വിച്ച് ചെയ്യാതിരുന്നാല്‍ 400 പൗണ്ടെങ്കിലും അധികം ഈടാക്കുമെന്നാണ് കസ്റ്റമര്‍ ഗ്രൂപ്പുകള്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഓണ്‍ലൈനില്‍ കൂടുതല്‍ ഓഫറുകള്‍ നല്‍കുന്ന സേവനദാതാവിനെ കണ്ടെത്തുകയാണ് മികച്ച മാര്‍ഗ്ഗമെന്ന് ഇവര്‍ പറയുന്നു. 300 പൗണ്ട് വരെയെങ്കിലും ഇതുവഴി ലാഭിക്കാം.




കൂടുതല്‍വാര്‍ത്തകള്‍.