CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 28 Minutes 8 Seconds Ago
Breaking Now

ഡോക്ടറാണത്രേ ഡോക്ടര്‍! ചുട്ടുപൊള്ളുന്ന ചൂടില്‍ ഒന്നും, രണ്ടും വയസ്സ് പ്രായമുള്ള കുഞ്ഞുങ്ങളെ കാറില്‍ അടച്ചിട്ട് പിതാവിന്റെ ഷോപ്പിംഗ്; പൊതുജനം രക്ഷപ്പെടുത്തി

കുഞ്ഞുങ്ങളുടെ പിതാവ് ഒരു ഡോക്ടറാണെന്ന വസ്തുത അതിലേറെ ഞെട്ടിക്കുന്നതാണെന്നും പോലീസ്

പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുപഴുത്ത കാറിലിരുത്തി ഷോപ്പിംഗിന് പോകുന്ന രക്ഷിതാക്കളെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കുക? ഷോപ്പിംഗ് ചെയ്യാനെത്തിയ മറ്റ് ആളുകളുടെ തലയില്‍ ആള്‍ത്താമസം ഉണ്ടായിരുന്നത് കൊണ്ടാണ് ഒന്നും, രണ്ടും വയസ്സ് പ്രായമുള്ള കുഞ്ഞുങ്ങള്‍ ജീവനോടെ രക്ഷപ്പെട്ടത്. താപനില 26 സെല്‍ഷ്യസില്‍ എത്തിനില്‍ക്കുമ്പോഴാണ് ഡോക്ടര്‍ കൂടിയായ പിതാവ് കുഞ്ഞുങ്ങളെ കാറിലടച്ച് ഷോപ്പിംഗിന് ഇറങ്ങിയത്.

സറേ റെയ്‌ഗേറ്റിലെ മോറിസണ്‍സ് സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ നിര്‍ത്തിയ വാഹനത്തിലാണ് കുഞ്ഞുങ്ങളെ കണ്ടെത്തിയത്. സംഭവം ശ്രദ്ധിച്ച ആളുകള്‍ കാറിന്റെ ഡോര്‍ തുറക്കുന്നതില്‍ വിജയിച്ചു. രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങള്‍ക്ക് ഇവര്‍ വെള്ളവും നല്‍കി. സ്ഥലത്തെത്തിയ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു.

ചൂടുപിടിച്ച കാറുകളില്‍ കുട്ടികളെയും, വളര്‍ത്തുമൃഗങ്ങളെയും വിട്ട് പോകരുതെന്ന് സറേ പോലീസിന്റെ പ്രാദേശിക വിഭാഗമായ റെയ്‌ഗേറ്റ് & ബാന്‍സ്റ്റെഡ് ബീറ്റ് ടീം മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ കുട്ടികളെ രക്ഷിക്കാന്‍ മു്‌ന്നോട്ട് വന്നില്ലായിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നുവെന്നും പോലീസ് ചൂണ്ടിക്കാണിച്ചു.

കുഞ്ഞുങ്ങളുടെ പിതാവ് ഒരു ഡോക്ടറാണെന്ന വസ്തുത അതിലേറെ ഞെട്ടിക്കുന്നതാണെന്നും പോലീസ് പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.