CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 17 Minutes 33 Seconds Ago
Breaking Now

കൊക്കൊകോളയും, പെപ്‌സിയും കുടിക്കുന്നവര്‍ അറിയുക

ശീതള പാനീയങ്ങള്‍ പ്രത്യേകിച്ച് ഗ്യാസ് നിറച്ചവ കുടിക്കുന്നത് ചിലര്‍ക്ക് ഒരു സ്റ്റൈലിന്റെ ഭാഗമാണ്. ഒരു സര്‍ബത്ത് കുടിച്ചാല്‍ മോശമാകുമെന്ന് കരുതി ആഗോള വമ്പന്‍മാരുടെ പാനീയങ്ങള്‍ കുടിക്കുന്നവരും ഏറെയാണ്. എന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഇവ സമ്മാനിക്കുന്നതെന്ന് മനസ്സിക്കിയാല്‍ ഇത് നിര്‍ത്താന്‍ കൂടുതല്‍ ചിന്തിക്കേണ്ടതില്ല. 

സോഡ, അത് മധുരം കൂടി ചേര്‍ന്നതായാല്‍ ബഹുഗുണം, ദിവസേന കുടിച്ചാല്‍ അമിതഭാരമാണ് ഫലം. ദിവസത്തില്‍ രണ്ട് സോഡ വീതം കുടിച്ചാല്‍ ഹൃദ്രോഗ സാധ്യതയും വര്‍ദ്ധിക്കും. രോഗസാധ്യത ഇരട്ടിയായി വര്‍ദ്ധിക്കുമ്പോള്‍ മരണം എളുപ്പത്തില്‍ തേടിയെത്തുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

മധുരം കലര്‍ന്ന ഭക്ഷണം കഴിക്കുന്നതിലും ഗുരുതരമാണ് മധുരപാനീയങ്ങള്‍ വരുത്തിവെയ്ക്കുന്ന പ്രത്യാഘാതങ്ങളെന്ന് ഗവേഷകര്‍ ഉറപ്പിച്ച് പറയുന്നു. പുരുഷന്‍മാരില്‍ ഇവ അമിതവണ്ണത്തിലേക്കും നയിക്കുന്നു. ഇതിന് പുറമെ ക്യാന്‍സര്‍ സാധ്യതയും വര്‍ദ്ധിപ്പിക്കുന്നുണ്ട്. പ്രോസ്‌റ്റേറ്റ്, ലിവര്‍ ക്യാന്‍സറുകളാണ് പ്രധാനമായും കാണുന്നത്. 

ഇതോടൊപ്പം വന്ധ്യത പോലുള്ള പ്രശ്‌നങ്ങളും ഇത്തരം ശീതള പാനീയങ്ങള്‍ വരുത്തിവെയ്ക്കുന്നതാണ് കണ്ടെത്തല്‍. പരസ്യങ്ങള്‍ കണ്ട് ഇവയെല്ലാം വാങ്ങിക്കുടിക്കുന്നതിന് മുന്‍പ് ഒന്ന് ആലോചിക്കുന്നത് നല്ലതാണ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.