CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 41 Minutes 14 Seconds Ago
Breaking Now

ജവഹര്‍ലാല്‍ നെഹ്‌റുവിന് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയാകാന്‍ മോഹം; ഗാന്ധിക്ക് താല്‍പര്യം ജിന്നയെ; ഇന്ത്യന്‍ വിഭജനത്തെക്കുറിച്ച് വിവാദ പരാമര്‍ശവുമായി ദലൈ ലാമ

അത് നടന്നിരുന്നെങ്കില്‍ ഇന്ന് ഇന്ത്യയും പാകിസ്ഥാനും ഒന്നായി തുടരുമായിരുന്നു

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആകാന്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്വയം കേന്ദ്രീകൃത നിലപാട് സ്വീകരിച്ചെന്ന് തിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ. മഹാത്മാ ഗാന്ധി പോലും മുഹമ്മദ് അലി ജിന്നയെയാണ് ആ സമയത്ത് പിന്തുണച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിന്നയെ പ്രധാനമന്ത്രി ആക്കണമെന്ന ഗാന്ധിയുടെ ആഗ്രഹം നടന്നിരുന്നെങ്കില്‍ ഇന്ത്യയുടെ വിഭജനം നടത്തേണ്ടി വരില്ലായിരുന്നുവെന്നും ദലൈ ലാമ ചൂണ്ടിക്കാണിച്ചു. ഗോവയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് ദലൈ ലാമ ഈ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത്.

ജനാധിപത്യമാണ് ജന്മിത്ത വ്യവസ്ഥയേക്കാള്‍ നല്ലതെന്നും 83കാരനായ സന്ന്യാസി കൂട്ടിച്ചേര്‍ത്തു. ഇതുവഴി കുറച്ച് പേര്‍ തീരുമാനമെടുക്കുന്ന അപകടം ഒഴിവാക്കാം. മഹാത്മാ ഗാന്ധി പ്രധാനമന്ത്രി പദം ജിന്നയ്ക്ക് നല്‍കാനാണ് ആഗ്രഹിച്ചത്. പക്ഷെ പണ്ഡിറ്റ് നെഹ്‌റു ഇത് വിസമ്മതിച്ചു.

അന്ന് അത് നടന്നിരുന്നെങ്കില്‍ ഇന്ന് ഇന്ത്യയും പാകിസ്ഥാനും ഒന്നായി തുടരുമായിരുന്നു. നെഹ്‌റു പരിചയസമ്പന്നനും ബുദ്ധിമാനുമായ വ്യക്തിയായിരുന്നെങ്കിലും തെറ്റുകളും സംഭവിച്ചിട്ടുണ്ട്, ലാമ വ്യക്തമാക്കി.

ചൈനീസ് ഓഫീസര്‍മാരുടെ കടുത്ത നിലപാടുകളാണ് തിബറ്റ് വിഷയം വഷളാക്കിയതെന്ന് ദലൈ ലാമ പറഞ്ഞു. 16ാം വയസ്സില്‍ സ്വാതന്ത്ര്യവും, 24ാം വയസ്സില്‍ രാജ്യവും നഷ്ടമായി. 17 വര്‍ഷം യാതനകള്‍ സഹിച്ചെങ്കിലും നിശ്ചയദാര്‍ഢ്യം കൈവിട്ടില്ല. ചൈനയുടെ ശക്തി സൈന്യമാണ്. ഞങ്ങളുടേത് സത്യവും. സൈനിക ശക്തിക്ക് ദീര്‍ഘകാലം വിജയിക്കാന്‍ കഴിയില്ല. ചൈനീസ് ജനതയെ സഹോദരങ്ങളായി കാണുന്നവരാണ് തിബറ്റുകാരെന്നും ദലൈ ലാമ കൂട്ടിച്ചേര്‍ത്തു.




കൂടുതല്‍വാര്‍ത്തകള്‍.