CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 40 Minutes 52 Seconds Ago
Breaking Now

മറീന ബീച്ചിലെ ആറടി മണ്ണിന് പൊന്നിനേക്കാള്‍ വിലയാണ്; കരുണാനിധി മരിച്ച് കിടക്കുമ്പോഴും നിയമപോരാട്ടത്തിനായി ഡിഎംകെ കോടതി കയറിയത് ഭാവി ഓര്‍ത്ത്; മൃതദേഹം സംസ്‌കരിച്ചു

സമുന്നതനായ നേതാവിന് ആറടി മണ്ണ് മാത്രമാണ് ആവശ്യപ്പെടുന്നത് എന്നാണ് ഡിഎംകെ കോടതിയില്‍ വാദിച്ചത്

ദ്രാവിഡ രാഷ്ട്രീയത്തെ സംബന്ധിച്ച് ചെന്നൈ മറീന ബീച്ച് വെറുമൊരു സാധാരണ അന്ത്യവിശ്രമ കേന്ദ്രമല്ല. മറിച്ച് ജനപ്രീയാര്‍ജ്ജിച്ച രാഷ്ട്രീയക്കാരുടെ കല്ലറയാണ്. മൂന്ന് മുന്‍ മുഖ്യമന്ത്രിമാരെയാണ് ഇവിടെ സംസ്‌കരിച്ചിരിക്കുന്നത്. സിഎന്‍ അണ്ണാദുരൈ, എംജി രാമചന്ദ്രന്‍ എന്നിവര്‍ക്ക് പുറമെ കഴിഞ്ഞ വര്‍ഷം അന്തരിച്ച ജെ ജയലളിതയുമാണ് അവര്‍. ഒടുവിലായി കരുണാനിധിയും മറീന ബീച്ചിലെ ആ മണ്ണിലേക്ക് വിലയം പ്രാപിക്കുകയാണ്.

തമിഴ്‌നാട്ടിലെ മുഖ്യപ്രതിപക്ഷമായ ഡിഎംകെയ്ക്ക് അവരുടെ നേതാവായ എം കരുണാനിധിയെ അണ്ണാ സ്മാരകത്തില്‍ തന്നെ സംസ്‌കരിക്കണമെന്നത് സുപ്രധാനമായ കാര്യമായിരുന്നു. സമുന്നതനായ നേതാവിന് ആറടി മണ്ണ് മാത്രമാണ് ആവശ്യപ്പെടുന്നത് എന്നാണ് ഡിഎംകെ കോടതിയില്‍ വാദിച്ചത്.

കഴിഞ്ഞ വര്‍ഷമാണ് ഭരണപക്ഷമായ എഐഎഡിഎംകെ കടലില്‍ നിന്നും തീരത്തേക്കുള്ള 500 മീറ്ററില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കിയത്. ജയലളിതയെ അവരുടെ ഗുരുവായ എംജിആറിന്റെ കുടീരത്തിന് സമീപമാണ് അടക്കിയത്. ഇതേ നിലപാട് കരുണാനിധിയുടെ കാര്യത്തിലും സ്വീകരിക്കണമെന്നാണ് ഡിഎംകെ ആവശ്യപ്പെട്ടത്.

മദ്രാസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന നിരവധി കേസുകള്‍ ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി ഇ പളനിസ്വാമി ഡിഎംകെയുടെ ആവശ്യം തള്ളിയത്. ഇതിനെതിരെയാണ് കരുണാനിധി മരിച്ച് കിടക്കുമ്പോള്‍ ഡിഎംകെ നിയമപോരാട്ടം നടത്തിയത്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ മറീനാ ബീച്ചിലെ സ്മാരകം എത്രത്തോളം സുപ്രധാനമാകുമെന്ന് അവര്‍ക്ക് വ്യക്തമായറിയാം.




കൂടുതല്‍വാര്‍ത്തകള്‍.