CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 1 Seconds Ago
Breaking Now

കുട്ടികള്‍ കളിച്ച് വളരട്ടെ; സ്‌കൂളിലെ അമിതഭാരം കുറച്ച് സ്‌പോര്‍ട്‌സിന് പ്രാധാന്യമുള്ള സിലബസ് വരുന്നു; സര്‍ക്കാര്‍ ലക്ഷ്യം സ്‌കൂളുകള്‍ പൊളിക്കുമോ?

സ്‌പോര്‍ട്‌സിന് പ്രായോഗിക തലത്തില്‍ പ്രാധാന്യം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളാണ് മന്ത്രാലയം തയ്യാറാക്കുന്നത്

രാജ്യത്ത് സ്‌പോര്‍ട്‌സ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്. അടുത്ത വര്‍ഷത്തോടെ സിലബസ് 50 ശതമാനം വെട്ടിക്കുറച്ച് സ്‌പോര്‍ട്‌സ് പിരീഡ് നിര്‍ബന്ധമാക്കുമെന്ന് റാത്തോഡ് വ്യക്തമാക്കി.

സ്‌പോര്‍ട്‌സ് വിദ്യാഭ്യാസത്തിന്റെ ഭാഗമല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നതായി മന്ത്രി വ്യക്തമാക്കി. ഇത് മാറ്റുന്നതിനായാണ് 2019 ആകുന്നതോടെ രാജ്യത്തെ സ്‌കൂളുകളിലെ സിലബസ് 50 ശതമാനം കുറയ്ക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങുന്നത്. ഇതുവഴി സ്‌പോര്‍ട്‌സ് പിരീഡ് സ്ഥിരമാക്കുകയാണ് ലക്ഷ്യം, റാത്തോഡ് വ്യക്തമാക്കി.

സ്‌പോര്‍ട്‌സിന് പ്രായോഗിക തലത്തില്‍ പ്രാധാന്യം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളാണ് മന്ത്രാലയം തയ്യാറാക്കുന്നത്. സ്‌പോര്‍ട്‌സ് അതോറിറ്റിയില്‍ 2022 ആകുന്നതോടെ 50 ശതമാനം മനുഷ്യവിഭവ ശേഷി കുറയ്ക്കാനും, ഇതുവഴി കൂടുതല്‍ തുക കായിക ആവശ്യങ്ങള്‍ക്കായി ചെലവഴിക്കാനുമുള്ള നീക്കങ്ങളും ഇതില്‍ ഉള്‍പ്പെടും.

ഈ വര്‍ഷം രാജ്യത്ത് 20 സ്‌പെഷ്യലൈസ്ഡ് സ്‌പോര്‍ട്‌സ് സ്‌കൂളുകളാണ് സര്‍ക്കാര്‍ ആരംഭിക്കുന്നത്. പത്ത് കോടി മുതല്‍ മുടക്കുണ്ട്. ഓരോ സ്‌കൂളിലും രണ്ടോ, മൂന്നോ ഇനങ്ങള്‍ മാത്രം ഫോക്കസ് ചെയ്യാനാണ് ഉദ്ദേശം, രാജ്യവര്‍ദ്ധന്‍ റാത്തോഡ് വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.