Breaking Now

റാഫേല്‍ ഇടപാട് ഏകപക്ഷീയവും ക്രമ വിരുദ്ധവും ; സിഎജി അന്വേഷണത്തെ നേരിടാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് മുന്‍ ബിജെപി മന്ത്രിമാര്‍

യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച കരാര്‍ പുതുക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തതെങ്കില്‍ ഇതിനോടകം 18 യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് സ്വന്തമായേനെ.

ന്യൂഡല്‍ഹി ; റാഫേല്‍ വിമാനക്കരാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഏകപക്ഷീയമായി എടുത്ത തീരുമാനമെന്ന് മുന്‍ ബിജെപി മന്ത്രിമാരായ യശ്വന്ത് സിന്‍ഹയും അരുണ്‍ഷൂരിയും. മോദി കരാറില്‍ ഏര്‍പ്പെട്ടത് ക്രമ വിരുദ്ധമാണെന്നും ഇരുവരും ആരോപിച്ചു. സിഎജി അന്വേഷണത്തെ നേരിട്ട് സത്യസന്ധത തെളിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വെല്ലുവിളിച്ചു.

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനൊപ്പം സംസാരിക്കുകയായിരുന്നു നേതാക്കള്‍. യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച കരാര്‍ പുതുക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തതെങ്കില്‍ ഇതിനോടകം 18 യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് സ്വന്തമായേനെ. ശേഷിക്കുന്ന 108 വിമാനങ്ങളുടെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിക്കുകയും ചെയ്‌തേനെ. പക്ഷെ അങ്ങനെയല്ല സംഭവിച്ചത്. പുതിയ കരാറില്‍ ക്രമവിരുദ്ധമായി ഒപ്പുവച്ചെന്ന് അരുണ്‍ ഷൂരി പറഞ്ഞു.

പുതിയ ടെന്‍ഡര്‍ വിളിക്കാതെ രണ്ടു വര്‍ഷത്തിനുള്ളില്‍ വിമാനങ്ങള്‍ ലഭിക്കുമെന്ന് ജനങ്ങളെ കബളിപ്പിച്ച് കരാര്‍ ഉറപ്പിക്കുകയാണ് മോദി ചെയ്തതെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷന്‍ ആരോപിച്ചു. 2022 ആകുമ്പോള്‍ മാത്രമേ വിമാനങ്ങള്‍ ലഭിക്കൂ എന്നതാണ് നിലവിലെ അവസ്ഥയെന്നും അദ്ദേഹം കുറ്റപ്പെടുത്തി .




കൂടുതല്‍വാര്‍ത്തകള്‍.