മനസാക്ഷിയെ ഞെട്ടിച്ച കമ്പകക്കാനം കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രധാന പ്രതികളായ അനീഷും ലിബീഷും പിടിയിലായതോടെ കൃഷ്ണന്റെ മുമ്പുള്ള ഇടപാടുകളെകുറിച്ച് വിവരം ലഭിച്ചു.
അടിമാലി സ്വദേശിയായ അനീഷ് വിവാഹം നടക്കാനും വീട് വയ്ക്കാനുമാണ് മന്ത്രവാദം നടത്തിയ കൃഷ്ണനെ തേടിയെത്തിയത്. കൃഷ്ണകുമാര്‍ എന്നയാള്‍ മുഖേനയാണ് അനീഷെത്തിയത്. കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം കൃഷ്ണകുമാര്‍ ജെസിബി വാങ്ങി ജീവിതമാര്‍ഗ്ഗം തേടിയത്. നാലു ജെസിബി വരെ വാങ്ങാന്‍ വളര്‍ച്ചയുണ്ടാകുമെന്ന് കൃഷ്ണകുമാറിനെ വിശ്വസിപ്പിച്ചു. ഒന്നര ലക്ഷം രൂപ ഈടാക്കി പൂജയും മന്ത്രവാദവും ഈ പേരില്‍ കൊല്ലപ്പെട്ട കൃഷ്ണന് നടത്തിയിരുന്നു.
കേസിലെ പ്രതികള്‍ മൃതദേഹത്തോട് ക്രൂരത കാട്ടിയതായും പോലീസ് പറഞ്ഞു. നാലുപേരേയും കൊന്ന ശേഷം മൃതദേഹങ്ങള്‍ വികൃതമാക്കി. കൂടുതല്‍ പേര് പ്രതികളെ സഹായിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ് .