CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 35 Seconds Ago
Breaking Now

സല്‍മാന്‍ഖാന്‍ ഉപേക്ഷിച്ച നല്ല ചിത്രങ്ങള്‍ ഏതൊക്കെയെന്ന് കേട്ടാല്‍ ഞെട്ടും

ഒരുകാലത്ത് നല്ല ചിത്രങ്ങളുടെ ഭാഗമായിരുന്നു സല്‍മാന്‍ ഖാന്‍. പിന്നീട് സൂപ്പര്‍ ഹീറോ റോളിലേക്ക് കൂടുമാറിയതോടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടപ്പെടുത്തുന്ന കഥകള്‍ താരം സ്വീകരിക്കാതായി. എന്നാല്‍ താരത്തിന്റെ ജീവിതം തന്നെ മാറ്റിമറിയ്ക്കാന്‍ പോന്ന പല ചിത്രങ്ങളും ഇദ്ദേഹം തള്ളിയപ്പോള്‍ അത് മറ്റുള്ളവര്‍ക്ക് നേട്ടമായെന്നതാണ് വസ്തുത.

ബാസിഗറാണ് അത്തരത്തില്‍ ഒരു ചിത്രം. അബ്ബാസ് മസ്താന്‍ ചിത്രത്തിനായി ആദ്യം സമീപിച്ചത് സല്‍മാനെ. ആന്റി ഹീറോയാകാന്‍ മടിച്ച് ഓഫര്‍ നിരസിച്ചപ്പോള്‍ അവസരം വീണുകിട്ടിയത് ഷാറൂഖ് ഖാന്. ഷാറൂഖ് ഒരു താരത്തിലേക്ക് കയറുന്ന ബാസിഗറിലൂടെയാണ്.

ജോഷാണ് സല്‍മാന്‍ തള്ളിയ മറ്റൊരു ചിത്രം. ഐശ്വര്യ റായിയുടെ സഹോദരനാകാന്‍ തന്നെ കിട്ടില്ലെന്ന് താരം ഉറപ്പിച്ചതോടെ ആ റോളും ഷാറൂഖിനെ തേടിയെത്തി. ലോകമെമ്പാടും കുടുംബ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ കല്‍ ഹോ നാ ഹോയിലും ഓഫര്‍ നിഷേധിക്കപ്പെട്ടു. ഈ റോള്‍ സെയ്ഫ് അലി ഖാന് നല്‍കി.

മറ്റൊരു ഞെട്ടിപ്പിക്കുന്ന പിന്‍മാറ്റം ചക് ദേ ഇന്ത്യയാണ്. ഡേറ്റ് പ്രശ്‌നം മൂലം സല്ലു പിന്‍മാറിയപ്പോള്‍ ഷാറൂഖ് ഖാന്‍ കോച്ചിന്റെ റോളില്‍ തിളങ്ങി. ഗജിനി ഹിന്ദിയില്‍ എടുക്കാന്‍ ആദ്യം സല്‍മാനെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആമിര്‍ ഖാന്‍ ആ റോള്‍ അനശ്വരമാക്കുന്നത് കാണാനായിരു്‌നനു സല്ലുവിന്റെ വിധി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.