CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 50 Minutes 29 Seconds Ago
Breaking Now

ആദിയില്‍ പാര്‍ക്കൗര്‍ ; ഇരുപതാം നൂറ്റാണ്ടിനായി പ്രണവ് സര്‍ഫിംഗ് പരിശിലീനത്തില്‍

പ്രണവ് മോഹന്‍ലാല്‍ ഇപ്പോള്‍ ബാലിയിലാണ്. ബാലിയുടെ ഭംഗി ആസ്വദിക്കുക മാത്രമല്ല താരത്തിന്റെ ഉദ്ദേശമെന്നതാണ് ഇപ്പോഴുള്ള വാര്‍ത്തകള്‍. ആദ്യ ചിത്രമായ ആദിയില്‍ പാര്‍ക്കൗര്‍ അഭ്യസിച്ച പ്രണവിന്റെ പുതിയ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് വേണ്ടി സര്‍ഫിംഗ് പഠിക്കുകയാണ്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ചിത്രത്തില്‍ സര്‍ഫറുടെ വേഷമാണ് പ്രണവിനെന്ന് സംവിധായകന്‍ വ്യക്തമാക്കി. റോക്ക് ക്ലൈംബിംഗ്, ജിംനാസ്റ്റിക്‌സ് എന്നിവയില്‍ പാടവമുള്ള പ്രണവ് ഇപ്പോള്‍ ചിത്രത്തിനായി ഇന്തോനേഷ്യയിലെ ബാലിയില്‍ സര്‍ഫിംഗ് പരിശീലനത്തിലാണ്. കഥാപാത്രത്തിന് വേണ്ടി താരം നന്നായി പണിയെടുക്കുന്നുവെന്നാണ് സംവിധായകന്റെ സാക്ഷ്യപ്പെടുത്തല്‍.

കേപ്ടൗണ്‍, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലും ചിത്രം ഷൂട്ട് ചെയ്യും. ഗോവയാണ് പ്രധാന ലൊക്കേഷന്‍. ഇതിന് പുറമെ പാലാ, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ് എന്നിവിടങ്ങളിലും ചിത്രീകരണം നടത്തും. പുതുമുഖ താരമാണ് ചിത്രത്തിലെ നായികയെന്ന് അരുണ്‍ ഗോപി കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.