CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 7 Minutes 27 Seconds Ago
Breaking Now

മിഡ്‌വൈഫ് സമാന്ത ഈസ്റ്റ്‌വുഡിനെ കൊന്ന് കുഴിച്ചിട്ടവന് ജയിലില്‍ ഇടിയുടെ പൂരം; റിമാന്‍ഡില്‍ കഴിയുന്ന സെല്ലിലിട്ട് ഇടിച്ച് മുട്ടുകുത്തിച്ചെന്ന് റിപ്പോര്‍ട്ട്; ഡൗവ്‌ഗേറ്റ് ജയിലില്‍ പ്രതി കഴിയുന്നത് ഭയപ്പാടില്‍; അക്രമം മിഡ്‌വൈഫ് നേരിട്ട ക്രൂരത പുറത്തുവന്നതിന് പിന്നാലെ

റോയല്‍ സ്‌റ്റോക് യൂണിവേഴ്‌സിറ്റി ആശുപത്രി ജീവനക്കാരിയായിരുന്നു സമാന്ത

മിഡ്‌വൈഫിനെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പിടിയിലായ പ്രതിക്ക് ജയിലില്‍ ഗംഭീര സ്വീകരണം. മിഡ്‌വൈഫ് സമാന്ത ഈസ്റ്റ്‌വുഡിനെ കൊലപ്പെടുത്തിയ പ്രതി മൈക്കിള്‍ സ്റ്റിര്‍ലിംഗിനെയാണ് ജയിലില്‍ ഇടിച്ച് മുട്ടുകുത്തിച്ചത്. സ്റ്റാഫോര്‍ഡ്ഷയര്‍ ഡൗവ്‌ഗേറ്റ് ജയിലില്‍ വെച്ചാണ് 32-കാരന് നേരെ അതിക്രമം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നല്ല രീതിയില്‍ മര്‍ദ്ദനമേറ്റ മൈക്കിളിനെ ജയിലിലെ മറ്റൊരു ഭാഗത്തേക്ക് മാറ്റിയെന്നാണ് ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം. നൈറ്റ്ഷിഫ്റ്റ് കഴിഞ്ഞിറങ്ങിയ ശേഷം അപ്രത്യക്ഷയായ സമാന്തയെ കൊല്ലപ്പെട്ട നിലയിലാണ് ആഴമേറിയ കുഴിയില്‍ കണ്ടെത്തിയത്. 

പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ മുഖവും, കണ്ണും മാസ്‌കിംഗ് ടേ്പ്പ് ഉപയോഗിച്ച് അടച്ചിരുന്നതായി കോടതിയില്‍ വിശദീകരിക്കപ്പെട്ടതിന് പിന്നാലെയാണ് ജയിലില്‍ അക്രമം നടന്നത്. സമാന്തയ്ക്ക് വെടിയേല്‍ക്കുകയോ, കുത്തേല്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് ഡിറ്റക്ടീവ്‌സ് വ്യക്തമാക്കി. അതുകൊണ്ട് തന്നെ മരണകാരണം തിരിച്ചറിയാന്‍ ആറ് മാസമെങ്കിലും വേണ്ടിവരും. റോയല്‍ സ്‌റ്റോക് യൂണിവേഴ്‌സിറ്റി ആശുപത്രി ജീവനക്കാരിയായിരുന്നു സമാന്ത. ഇവരുടെ മുന്‍ പ്രതിശ്രുത വരന്റെ സഹോദരിയുടെ ഭര്‍ത്താവാണ് പിടിയിലായ മൈക്കിള്‍. 

റിമാന്‍ഡ് ചെയ്ത് ജയിലില്‍ വിട്ടപ്പോള്‍ മുതല്‍ ഇയാള്‍ ഭയന്ന് വിറച്ചിരുന്നു. മറ്റൊരു സഹതടവുകാരനാണ് സെല്ലിലെത്തി അക്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കോടതിയില്‍ ഹാജരാകുന്നതിന് മുന്‍പ് ഇയാള്‍ പരുക്കേറ്റ നിലയിലായി. ജയില്‍ വസ്ത്രത്തില്‍ സ്റ്റാഫോര്‍ഡ് ക്രൗണ്‍ കോടതിക്ക് മുന്‍പാകെ വീഡിയോ ലിങ്ക് വഴിയാണ് മൈക്കിള്‍ ഹാജരായത്. ചില കാരണങ്ങള്‍ മൂലം അല്‍പ്പം വൈകിയാണ് പ്രതി ഹാജരായതെന്ന് സ്റ്റാഫോര്‍ഡ്ഷയര്‍ വക്താവ് വ്യക്തമാക്കി. 2019 ഫെബ്രുവരി നാലിന് വിചാരണ തീയതി നിശ്ചയിച്ചിട്ടുണ്ട്. 

മിഡ്‌വൈഫിനൈ കാണാതായി എട്ടാം ദിവസമാണ് മൃതദേഹം കണ്ടെടുത്തത്. മൈക്കിളിന്റെ പിതാവ് ഉള്‍പ്പെടെ മറ്റ് രണ്ട് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.