CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 11 Minutes Ago
Breaking Now

എന്‍എച്ച്എസ് നഴ്‌സ് കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിന് സമീപം തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന കുറ്റസമ്മതം; ജോലിയില്‍ നിന്നും പുറത്താക്കിയത് അനാവശ്യമായി; നഴ്‌സ് നേരിട്ടത് മോശം പെരുമാറ്റമെന്ന് റിപ്പോര്‍ട്ട്

ഇംപീരിയല്‍ കോളേജ് ഹെല്‍ത്ത്‌കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റാണ് സ്വതന്ത്ര അന്വേഷണത്തിനായി കമ്മീഷനെ നിയോഗിച്ചത്

അച്ചടക്കനടപടിയുടെ പേരില്‍ ജോലിയില്‍ നിന്നും പുറത്താക്കിയതിനെത്തുടര്‍ന്നാണ് എന്‍എച്ച്എസ് നഴ്‌സ് അമീന്‍ അബ്ദുള്ള സ്വയം തീകൊളുത്തി മരിച്ചത്. എന്നാല്‍ ജോലി നഷ്ടപ്പെടാന്‍ മാത്രമുള്ള കുറ്റമൊന്നും ഇദ്ദേഹം ചെയ്തിരുന്നില്ലെന്ന് സ്വതന്ത്ര അന്വേഷണത്തില്‍ വ്യക്തമായി. 2016 ഫെബ്രുവരി 9-നായിരുന്നു 41-കാരനായ അമീന്‍ ലണ്ടന്‍ കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിന് സമീപം തീകൊളുത്തി മരിച്ചത്. ചാരിംഗ് ക്രോസ് ഹോസ്പിറ്റലില്‍ നിന്നും പുറത്താക്കപ്പെട്ടതിന് ശേഷം ആഴ്ചകള്‍ പിന്നിടുമ്പോഴായിരുന്നു ആത്മഹത്യ. 

മലേഷ്യന്‍ വംശജനായ നഴ്‌സ് ജോലിയില്‍ നിന്നും വിട്ടുപോകാന്‍ നിര്‍ദ്ദേശം ലഭിച്ചതോടെ വിഷാദത്തിലേക്ക് കൂപ്പുകുത്തി. ഉത്തരവിനെതിരെ അപ്പീല്‍ പോകാന്‍ രണ്ട് ദിവസം കൂടി ബാക്കി നില്‍ക്കെയായിരുന്നു ഇദ്ദേഹത്തിന്റെ ആത്മഹത്യ. അച്ചടക്ക നടപടി നയിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ തുടര്‍ച്ചയായി അമീന്റെ സത്യസന്ധതയെ ചോദ്യം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി. യാതൊരു കാരണവും, തെളിവുമില്ലാതെയായിരുന്നു ഈ ചോദ്യങ്ങള്‍. ഇംപീരിയല്‍ കോളേജ് ഹെല്‍ത്ത്‌കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റാണ് സ്വതന്ത്ര അന്വേഷണത്തിനായി കമ്മീഷനെ നിയോഗിച്ചത്. 

നഴ്‌സ് അമീന്‍ മോശം പെരുമാറ്റമാണ് നേരിട്ടതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. അമീനെ എല്ലാ തരത്തിലും നമ്മള്‍ കൈവിട്ടു, അതില്‍ ഏറെ ദുഃഖമുണ്ട്, ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഫസര്‍ ടിം ഓര്‍ച്ചാര്‍ഡ് പ്രതികരിച്ചു. അച്ചടക്ക നടപടിയിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ അമീന്റെ പങ്കാളി ടെറി സ്‌കിറ്റ്‌മോര്‍ സ്വാഗതം ചെയ്തു. 'ഇപ്പോള്‍ എന്റെ കൈയിലുള്ളത് അമീന്റെ ചിതാഭസ്മം മാത്രമാണ്. കൂടാതെ അദ്ദേഹത്തിന്റെ ഓര്‍മ്മകളും', ടെറി പറയുന്നു. 

അമീനെ തിരിച്ച് കൊണ്ടുവരാന്‍ ആര്‍ക്കും കഴിയില്ല. എന്നിരുന്നാലും ഭാവിയില്‍ കാര്യങ്ങള്‍ നല്ല രീതിയില്‍ നടക്കാന്‍ ഈ കഥകള്‍ക്ക് സാധിക്കട്ടെയെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 2015 സെപ്റ്റംബറിലാണ് അമീനെതിരെ അച്ചടക്ക നടപടി ആരംഭിക്കുന്നത്. സഹജീവനക്കാരനെതിരെ രോഗി പരാതി നല്‍കിയതാണ് സംഭവങ്ങളുടെ തുടക്കം. സഹജീവനക്കാരെ പിന്തുണച്ച് അമീന്‍ ഒപ്പുവെച്ചതിന്റെ പേരിലാണ് ഇദ്ദേഹത്തെ പീഡിപ്പിച്ച് പുറത്താക്കിയത്. 




കൂടുതല്‍വാര്‍ത്തകള്‍.