CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 33 Seconds Ago
Breaking Now

മോഹന്‍ലാല്‍ ആഗ്രഹിക്കുന്നത് അമ്മയില്‍ സമഗ്രമായ മാറ്റങ്ങള്‍; തെറ്റ് സമ്മതിക്കുന്നത് വലിയ കാര്യമെന്ന് ജോയ് മാത്യു

അമ്മ പലപ്പോഴും തീരുമാനങ്ങള്‍ എടുത്തത് വികാരപരമായാണ്, അവിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കവും

25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തയ്യാറാക്കിയ മലയാള താരസംഘടനയായ അമ്മയുടെ ബൈലോയില്‍ നിരവധി കുറവുകളും, പിഴവുകളുമുണ്ടെന്ന് നടന്‍ ജോയ് മാത്യു. ഇതുസംബന്ധിച്ച് അമ്മയ്ക്ക് താന്‍ അയച്ച കത്തിന്റെ വെളിച്ചത്തിലാണ് സംഘടനയുമായി ചര്‍ച്ചയില്‍ പങ്കെടുത്തത്. അമ്മയില്‍ തെറ്റുകളൊന്നുമില്ലെന്ന് അവര്‍ പറഞ്ഞിട്ടില്ല. മാറ്റങ്ങള്‍ വരുത്തുകയാണ് മോഹന്‍ലാലിന്റെ ഉദ്ദേശം, ഇതെല്ലാം നല്ല കാര്യങ്ങളാണ്, ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.

'ബൈലോയിലെ പ്രശ്‌നങ്ങള്‍ തിരുത്താനും സാമൂഹികമായ വിഷയങ്ങളിലും, കുറ്റകൃത്യങ്ങളിലും എങ്ങിനെ പ്രതികരിക്കണമെന്നും സംബന്ധിച്ച് നിയപരമായ സഹായം തേടാമെന്ന് അമ്മ യോഗത്തില്‍ തീരുമാനിച്ചു. ഇതിനായി ഉടന്‍ ജനറല്‍ ബോഡി വിളിച്ച് ഭേദഗതികള്‍ വോട്ടിനിട്ട് തീരുമാനിക്കാമെന്ന് ഉറപ്പിച്ചിട്ടുണ്ട്', ജോയ് മാത്യു വ്യക്തമാക്കി.

അമ്മ പലപ്പോഴും തീരുമാനങ്ങള്‍ എടുത്തത് വികാരപരമായാണ്, അവിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കവും. സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ രഹസ്യ ബാലറ്റ് ഉപയോഗിക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. ആരെയെങ്കിലുമൊക്കെ ആശ്രയിച്ച് നില്‍ക്കുന്നവരാണ് അഭിനേതാക്കള്‍. അപ്പോള്‍ രഹസ്യ ബാലറ്റില്ലാതെ പറ്റില്ലെന്നും ജോയ് മാത്യു പറയുന്നു.

തെറ്റുകള്‍ സമ്മതിക്കുകയും, അത് തിരുത്താന്‍ തയ്യാറാവുകയും ചെയ്യുന്നത് ഒരു സംഘനയുടെ മേന്മയാണെന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.