Breaking Now

മടിയന്‍ ഭര്‍ത്താവ് വീട്ടുചെലവ് നടത്തിയത് ഭാര്യയുടെ അണ്ഡം വിറ്റ്; പൊറുതിമുട്ടിയതോടെ കേസ് നല്‍കി

ഒമാന്‍ വംശജയായ ഫറാസ് പത്താനാണ് അഹമ്മദാബാദില്‍ ഭര്‍ത്താവിന്റെ കൊടും പീഡനത്തിന് ഇരയാകേണ്ടി വന്നത്.

അഹമ്മദാബാദ്: ഭാര്യമാരെ ജോലിക്ക് വിട്ട് സുഖമായി കഴിയുകയെന്നത് ചില ഭര്‍ത്താക്കന്‍മാരുടെ വിനോദമാണ്. എന്നാല്‍ വീട്ടുചെലവ് നടത്താനായി ഭാര്യയുടെ അണ്ഡം വില്‍ക്കുന്ന കഥ ഇതിന് മുന്‍പ് അധികമൊന്നും കേള്‍ക്കാത്ത കാര്യമാണ്. ഒമാന്‍ വംശജയായ ഫറാസ് പത്താനാണ് അഹമ്മദാബാദില്‍ ഭര്‍ത്താവിന്റെ കൊടും പീഡനത്തിന് ഇരയാകേണ്ടി വന്നത്. 

ഭര്‍ത്താവ് ജോലിക്ക് പോകാന്‍ തയ്യാറാകാതെ അമ്മയുടെ ചെലവിലാണ് വീട്ടുചെലവ് നടത്തിയിരുന്നതെന്ന് ഭാര്യ ആരോപിക്കുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ മറച്ചുവെച്ചായിരുന്നു വിവാഹം. 2010ലായിരുന്നു അഫ്‌സല്‍ഖാന്‍ പത്താനെ ഇവര്‍ വിവാഹം കഴിച്ചത്. 2016ല്‍ അമ്മയുടെ അമ്മയുടെ മരണത്തോടെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലായി. 

ഇതോടെയാണ് അണ്ഡം വില്‍ക്കാന്‍ ഇയാള്‍ ഭാര്യയെ പ്രേരിപ്പിച്ചത്. പല സ്ഥലങ്ങളില്‍ എത്തിച്ച് നിര്‍ബന്ധിച്ചും മര്‍ദ്ദിച്ചും അണ്ഡം വില്‍പ്പിച്ചു. ഇത് തുടര്‍ച്ചയായി നടത്തിയ വന്നതോടെ യുവതിയുടെ ആരോഗ്യനില മോശമായി. രാജസ്ഥാനിലെത്തി അണ്ഡവില്‍പ്പന നടത്താന്‍ നിര്‍ബന്ധിച്ചെങ്കിലും എതിര്‍ത്തതോടെ ക്രൂരമായ മര്‍ദ്ദനം നടത്തിയെന്ന് ഭാര്യ പരാതിയില്‍ പറയുന്നു. 

ഇതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കി. തനിക്ക് അറിയാത്ത ഭാഷയില്‍ ചില പേപ്പറുകള്‍ ഒപ്പുവെപ്പിച്ചുവെന്നും പറയുന്നു. ഈ ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.