CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 9 Minutes 26 Seconds Ago
Breaking Now

ഗുഹയില്‍ കുടുങ്ങിയ മൂന്ന് കുട്ടികള്‍ക്ക് തായ് പൗരത്വം

കുട്ടികള്‍ക്ക് പുറമെ 25കാരനായ കോച്ച് ഏകബോല്‍ ചാന്തവോംഗിനും പൗരത്വം നല്‍കും.

ബാങ്കോക്ക്: തായ്‌ലാന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമില്‍ അംഗങ്ങളായ മൂന്ന് കുട്ടികള്‍ക്ക് തായ് പൗരത്വം നല്‍കുമെന്ന് അധികൃതര്‍. നോര്‍ത്തേണ്‍ തായ്‌ലാന്‍ഡിലെ ഗുഹയില്‍ വെള്ളം പൊങ്ങിയതോടെയാണ് കുട്ടികളും, കോച്ചും കുടുങ്ങിയത്. കുട്ടികള്‍ക്ക് പുറമെ 25കാരനായ കോച്ച് ഏകബോല്‍ ചാന്തവോംഗിനും പൗരത്വം നല്‍കും. 

ഏകബോലും, 12 കുട്ടികളുമാണ് ചിയാംഗ് റായി പ്രവിശ്യയിലെ താം ലുവാംഗ് ഗുഹയില്‍ സാഹസിക യാത്രക്ക് ഇറങ്ങിയത്. കനത്ത മഴയില്‍ ഗുഹയ്ക്കുള്ളില്‍ വെള്ളം നിറഞ്ഞതോടെയാണ് ഇവര്‍ കുടുങ്ങിയത്. ഒന്‍പത് ദിവസക്കാലത്തെ അന്വേഷണത്തിന് ഒടുവിലാണ് ഇവരെ കണ്ടെത്തുന്നത്. 

അന്താരാഷ്ട്ര തലത്തിലുള്ള രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ജൂലൈ 10ന് ഇവരെ സുരക്ഷിതത്വത്തിലേക്ക് എത്തിച്ചത്. തായ്‌ലാന്‍ഡില്‍ ജനിച്ചിട്ടും പൗരത്വം ഇല്ലാതിരുന്ന മൂന്ന് ആണ്‍കുട്ടികള്‍ക്കും, ഏകബോലിനുമാണ് പൗരത്വം നല്‍കിയത്. ഇവരുടെ പൗരത്വ അപേക്ഷ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് അംഗീകാരം നല്‍കുകയായിരുന്നു. 

ദേശീയ അതിര്‍ത്തി മാറിയതോടെ രാജ്യം ഏതെന്ന് അറിയാതെ പോയ നിരവധി ആളുകള്‍ തായ്‌ലാന്‍ഡില്‍ അഭയാര്‍ത്ഥികളായി ജീവിക്കുന്നുണ്ട്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.