CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 41 Minutes 53 Seconds Ago
Breaking Now

പ്രവാസികള്‍ക്ക് ഇനി പകരക്കാരെ വെച്ച് വോട്ടവകാശം വിനിയോഗിക്കാം; ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

പകരക്കാരെ നിയോഗിച്ച് പ്രവാസികള്‍ക്ക് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാം.

ദില്ലി: പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ലോക്‌സഭ. ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രവാസികളുടെ വോട്ടവകാശം വിനിയോഗിക്കാനുള്ള സുപ്രധാനമായ ബില്ലിനാണ് ഇന്ന് ലോക്‌സഭയില്‍ അംഗീകാരം ലഭിച്ചത്. ഇതോടെ പകരക്കാരെ നിയോഗിച്ച് പ്രവാസികള്‍ക്ക് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാം. 

പകരക്കാരെ നിശ്ചയിക്കുന്നത് സംബന്ധിച്ച ചട്ടങ്ങള്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. ഇത് ബില്ലിലെ വ്യവസ്ഥകള്‍ കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ പിന്നീട് പ്രഖ്യാപിക്കും. കഴിഞ്ഞ ആഴ്ചയാണ് പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാനുള്ള ബില്ലിന് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ക്യാബിനറ്റ് അംഗീകാരം ലഭിച്ചത്. 

ഇന്ത്യയില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ 16 മില്ല്യണ്‍ പ്രവാസികള്‍ ഇതുവഴി വോട്ടവകാശം വിനിയോഗിക്കാം. മുന്‍കാലങ്ങളിലെ പ്രവാസികളില്‍ നിന്നും വിഭിന്നമായി ചിന്തിക്കുന്നവരാണ് പുതിയ തലമുറയിലെ ഇന്ത്യക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. 

പ്രവാസികള്‍ ഇന്ത്യ വളരണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടതായി സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാജ്യം വിട്ട് ഓടിയ പഴയകാല പ്രവാസികളേക്കാള്‍ രാജ്യത്തിന് തിരിച്ച് എന്തെങ്കിലും നല്‍കാന്‍ ആഗ്രഹിക്കുന്ന പുതുതലമുറ പ്രവാസികള്‍ക്ക് രാജ്യവുമായി ഈ ബന്ധം നല്‍കേണ്ടത് അത്യാവശ്യമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാദം. 

പ്രവാസികള്‍ വോട്ട് ചെയ്യുമ്പോള്‍ അത് ബിജെപിക്ക് കിട്ടണമെന്നില്ല. പക്ഷെ അതൊന്നും കാര്യമാക്കേണ്ടെന്നായിരുന്നു മോദി വ്യക്തമാക്കിയത്. എന്തായാലും പ്രധാനമന്ത്രിയുടെ ശക്തമായ നിലപാട് ബില്ലായി മാറിയതോടെ ലോക്‌സഭ ഇത് പാസാക്കുകയും ചെയ്തു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.