CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 13 Minutes 57 Seconds Ago
Breaking Now

ഷാരൂഖിനെ ഉദ്ദേശിച്ചാണോ ഐശ്വര്യ പറയുന്നത് ; ആരാധകര്‍ ഞെട്ടി താര സുന്ദരിയുടെ മറുപടിയില്‍

ദേവദാസ്, മൊഹബത്ത് എന്നീ ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരജോഡികളാണ് ഐശ്വര്യയും ഷാരൂഖും. പക്ഷെ പിന്നീട് ഒരുമിച്ച് അഭിനയിച്ചില്ല.പല ചിത്രങ്ങളിലും ഐശ്വര്യയെ ഒഴിവാക്കി. ഇതു സംബന്ധിച്ച് ഐശ്വര്യ ഒരു ചോദ്യത്തിന് നല്‍കിയ മറുപടി ശ്രദ്ധേയമാണ്.

ഇനിയെന്നാണ് ഷാരൂഖിനൊപ്പം അഭിനയിക്കുക എന്നായിരുന്നു ചോദ്യം. മറുപടിയിങ്ങനെ

'എന്നാണ് ഷാരൂഖിനൊപ്പം അഭിനയിക്കാന്‍ എന്നെ തിരഞ്ഞെടുക്കുക ? എനിക്ക് തോന്നുന്നത് ഒട്ടുമിക്ക നടന്മാരും അവരുടെ സിനിമയില്‍ കാസ്റ്റിങ്ങില്‍ ഇടപെടാറുണ്ടെന്നാണ്. അതുകൊണ്ട് തന്നെ അവരോട് ചോദിക്കണം. അവര്‍ക്കൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ എന്നെ എന്ന് തിരഞ്ഞെടുക്കുമെന്ന്. അതു പറയാന്‍ അവര്‍ക്ക് മാത്രമേ സാധിക്കൂ, ഐശ്വര്യയുടെ മറുപടി ഷാരൂഖിനുള്ള ഒളിയമ്പാണെന്നാണ് ആരാധകര്‍ പറയുന്നത് .

 

 

 




കൂടുതല്‍വാര്‍ത്തകള്‍.