CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 54 Minutes 13 Seconds Ago
Breaking Now

ഈ മൂന്നു വയസ്സുകാരി പുലി ; ഐക്യുവില്‍ ഐന്‍സ്റ്റീനിനേയും പിന്നിലാക്കി ബ്രിട്ടനില്‍ നിന്നുള്ള ഈ കൊച്ചുമിടുക്കി

ഐക്യു ലെവലില്‍ മുന്‍ പന്തിയില്‍ നിന്നിരുന്ന 11 കാരന്‍ അര്‍ണവ് ശര്‍മ്മയുടേയും 12 കാരന്‍ രാഹുലിന്റെയും റെക്കോര്‍ഡ് ഭേദിച്ചാണ് ഒഫീലിയ മുന്നിലെത്തിയത്

ഐക്യു ലെവലില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ പിന്നിലാക്കി മൂന്നു വയസ്സുകാരി. ബ്രിട്ടനില്‍ നിന്നുള്ള ഒഫീലിയ മോര്‍ഗന്‍ ആണ് ഈ ബാലിക. ഓരോരുത്തരുടേയും ഐക്യു ലെവല്‍ മറ്റുള്ളവരുടേതില്‍ നിന്ന് വ്യത്യസ്തമായിരിക്കും. എന്നാല്‍ അപൂര്‍വം ചിലര്‍ വളരെ ഉയര്‍ന്ന തോതിലുള്ള ഐക്യുവുമായി ജനിക്കാറുണ്ട്. ഇതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ഐക്യുവുള്ള വ്യക്തിയായി കണക്കാക്കിയിരിക്കുന്നത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയാണ്. ആ റെക്കോര്‍ഡാണ് മൂന്നുവയസ്സുകാരി തകര്‍ത്തിരിക്കുന്നത് .

എട്ടാം മാസം മുതല്‍ സംസാരിച്ചു തുടങ്ങിയ ഒഫീലിയ വളരെ പെട്ടെന്ന് തന്നെ അക്കങ്ങളും അക്ഷരങ്ങളും ഹൃദിസ്ഥമാക്കി. ഒരു വയസ്സിന് മുമ്പ് തന്നെ പല കാര്യങ്ങളും മനപാഠമാക്കിയിരുന്നു. ഈ പ്രത്യേകത ആദ്യം മനസിലാക്കിയത് അമ്മയാണ്. അമ്മ വിദഗ്ധരുടെ നിര്‍ദ്ദേശമനുസരിച്ച് നടത്തിയ ഐകയു ടെസ്റ്റിലാണ് ഒഫീലിയായുടെ ഐക്യു ലെവല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിനേക്കാള്‍ കൂടുതലാണെന്ന് തെളിഞ്ഞത്.

ഐക്യു ടെസ്റ്റില്‍ 171 സ്‌കോറാണ് ഒഫീലിയ നേടിയത്. ഐക്യു ലെവലില്‍ മുന്‍ പന്തിയില്‍ നിന്നിരുന്ന 11 കാരന്‍ അര്‍ണവ് ശര്‍മ്മയുടേയും 12 കാരന്‍ രാഹുലിന്റെയും റെക്കോര്‍ഡ് ഭേദിച്ചാണ് ഒഫീലിയ മുന്നിലെത്തിയത്. ബ്രിട്ടനിലെ ഏറ്റവും സ്മാര്‍ട്ട് കുട്ടികളെന്ന വിശേഷണം സ്വന്തമാക്കിയ ഇവരുടെ സ്‌കോര്‍ നില 162 ആയിരുന്നു. ഇതോടെ മെന്‍സയിലെ അംഗമായിരിക്കുകയാണ് ഒഫീലിയ. പുസ്തകങ്ങള്‍, കമ്പ്യൂട്ടര്‍, അക്കങ്ങള്‍ എന്നിവയൊക്കെയാണ് ഒഫീലയ്ക്ക് ഇഷ്ട വിഷയം .

 




കൂടുതല്‍വാര്‍ത്തകള്‍.