CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 33 Seconds Ago
Breaking Now

എയര്‍പോര്‍ട്ട് അധികൃതരെ ഞെട്ടിച്ചു ഈ വ്യത്യസ്ത രൂപം ; ഒടുവില്‍ ബോംബെന്ന പേരില്‍ സെക്‌സ് ടോയ് കണ്ടെത്തിയവര്‍ നാണക്കേടിലുമായി

ബെര്‍ലിനിലെ ഷോണ്‍ ഫെല്‍ഡ് വിമാനത്താവളത്തിലാണ് സംശയാസ്പദമായ വസ്തുക്കള്‍ അടങ്ങിയ ബാഗ് ആശങ്കയുണ്ടാക്കിയത്.

ജര്‍മ്മനി ; സ്‌ഫോടക വസ്തുക്കളെന്ന് സംശയിച്ച് വിമാനത്താവള അധികൃതര്‍ പരിശോധനയ്ക്ക് പിടിച്ചുവച്ച ബാഗില്‍ നിന്ന് ലഭിച്ചത് സെക്‌സ് ടോയ്‌സ്. ബെര്‍ലിനിലെ ഷോണ്‍ ഫെല്‍ഡ് വിമാനത്താവളത്തിലാണ് സംശയാസ്പദമായ വസ്തുക്കള്‍ അടങ്ങിയ ബാഗ് ആശങ്കയുണ്ടാക്കിയത്.

ലഗേജ് പരിശോധിക്കുന്ന സമയത്ത് ബാഗില്‍ നിന്ന് സ്‌കാനിംഗ് മെഷിനില്‍ തെളിഞ്ഞ വസ്തുക്കള്‍ എന്താണെന്ന് മനസിലാക്കാനാകാതെ ജീവനക്കാര്‍ പ്രയാസപ്പെട്ടു. വിചിത്ര ആകൃതിയിലുള്ള എന്തോ ആയുധമാണെന്ന് ആദ്യം സംശയിച്ചു. സംശയകരമായ സ്‌ഫോടക വസ്തുക്കളാകുമോ എന്നും ആശങ്ക വന്നതിനാല്‍ വിമാനത്താവളത്തിന്റെ ഡി ടെര്‍മിനലുകള്‍ അടച്ചിടുകയും ഫെഡറര്‍ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

ബോംബ് സ്‌ക്വാഡ് എത്തി പരിശോധനകള്‍ നടത്തി. ലഗേജില്‍ നിന്ന് വിചിത്ര വസ്തുക്കളുമായി വന്ന വ്യക്തി മുന്നോട്ട് നീങ്ങിനില്‍ക്കണമെന്ന് ലൗഡ് സ്പീക്കറിലൂടെ അനൗണ്‍സ് ചെയ്തു. തുടര്‍ന്ന് ബാഗിന്റെ ഉടമ പരുങ്ങലോടെ മുന്നിലേക്ക് നീങ്ങി. ചില സാങ്കേതിക ഉപകരണമാണെന്ന് വിശദീകരണം നല്‍കിയത്രെ !!

നിമിഷങ്ങള്‍ക്കുള്ളില്‍ ബാഗ് പരിശോധിച്ച സ്‌ക്വാഡ് കണ്ടെത്തിയത് വൈബ്രേറ്റര്‍ ഉള്‍പ്പെടെയുള്ള സെക്‌സ് ടോയ്‌സും. നിമിഷങ്ങള്‍ക്കകം ടെര്‍മിനല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും തിരക്കേറിയ ദിവസത്തിലുണ്ടാക്കിയ പ്രശ്‌നം വിമാനത്താവള അധികൃതരെ വലച്ചു .

 

 

 




കൂടുതല്‍വാര്‍ത്തകള്‍.