CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 58 Seconds Ago
Breaking Now

ലൈംഗികപീഡനങ്ങള്‍ മറച്ചുവെയ്ക്കാം, സഭയുടെ മാനമാണ് വലുത്! റോമന്‍ കാത്തലിക് സ്‌കൂളുകളില്‍ അരങ്ങേറിയത് ഞെട്ടിക്കുന്ന ചൂഷണങ്ങള്‍; ഡൗണ്‍സൈഡിലും, ആംബിള്‍ഫോര്‍ത്തിലും തെളിവുകള്‍ നശിപ്പിക്കാന്‍ പുരോഹിതന്‍മാര്‍ മുന്നിട്ടിറങ്ങി

ഇതൊരു പഴയകാല പ്രശ്‌നമല്ലെന്നും കാത്തലിക് സ്‌കൂളുകളിലെ അധികൃതര്‍ ഇപ്പോഴും പഴയ ശക്തിയോടെ തുടരുന്നുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്

നാല് ദശകങ്ങളോളം സഭയുടെ മാനം കാക്കാന്‍ റോമന്‍ കാത്തലിക് സ്‌കൂളുകളിലെ ലൈംഗിക പീഡനങ്ങളും, ചൂഷണങ്ങളും പുരോഹിതന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ മറച്ചുവെച്ചതായി റിപ്പോര്‍ട്ട്. യുകെയിലെ രണ്ട് മുന്‍നിര റോമന്‍ കാത്തലിക് സ്‌കൂളുകള്‍ക്കെതിരെ ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് നടത്തിയ സ്വതന്ത്ര അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. നോര്‍ത്ത് യോര്‍ക്ക്ഷയറിലെ ആംബിള്‍ഫോര്‍ത്ത്, സോമര്‍സെറ്റില്‍ ഡൗണ്‍സൈഡ് ആബെ എന്നിവിടങ്ങളില്‍ കുട്ടികളെ വേട്ടക്കാരില്‍ നിന്നും സംരക്ഷിക്കാന്‍ അധികൃതര്‍ പരാജയപ്പെട്ടെന്നാണ് ഐഐസിഎസ്എ കണ്ടെത്തല്‍. 

നേരത്തെ കോടതികളില്‍ എത്തിയ പല കേസുകളേക്കാള്‍ ആഴത്തിലുള്ള ക്രൂരമായ ലൈംഗിക ചൂഷണങ്ങളാണ് അരങ്ങേറിയിട്ടുള്ളതെന്നും അന്വേഷണം വ്യക്തമാക്കി. പോലീസിനെയും, കൗണ്‍സിലിനെയും വിവരം അറിയിക്കാതെ ബോധപൂര്‍വ്വം ബന്ധം വിച്ഛേദിക്കാന്‍ സ്‌കൂളുകള്‍ ശ്രമിച്ചു. അധ്യാപകരും, ജീവനക്കാരുമാണ് പല വിധ പീഡന കേസുകളുകളില്‍ അകത്തുള്ളത്. തെളിവുകള്‍ നശിപ്പിക്കാനും, പരാതി പറയുന്നവരെ ചോദ്യം ചെയ്ത് ഒതുക്കാനുമാണ് സ്‌കൂള്‍ മേധാവികള്‍ പരിശ്രമിച്ചതെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ അഭിഭാഷകര്‍ വ്യക്തമാക്കി. 

1960 മുതലുള്ള കാലം വരെ പീഡന ആരോപണങ്ങള് നീളുന്നു. സെമിനാരികള്‍ നടത്തിവന്നിരുന്ന ആംബിള്‍ഫോര്‍ത്തിനും, ഡൗണ്‍സൈഡിനും എതിരെയാണ് പരാതികള്‍. എന്നാല്‍ ഇവയെല്ലാം രഹസ്യമായി സൂക്ഷിക്കാന്‍ ചര്‍ച്ച് അധികൃതര്‍ നീക്കങ്ങള്‍ നടത്തി. പുരോഹിതന്‍മാര്‍ ഉള്‍പ്പെടെയുള്ള പത്ത് പേരാണ് ലൈംഗിക പ്രകടനങ്ങള്‍ക്കും, അശ്ലീല ചിത്രങ്ങളുടെയും പേരില്‍ ശിക്ഷ അനുഭവിക്കുന്നത്. 11 കുട്ടികള്‍ പോലീസ് അന്വേഷണം ആരംഭിക്കുന്നതിന് മുന്‍പ് മരിച്ച് പോയിട്ടുണ്ട്. പരാതികള്‍ അന്വേഷിക്കാതെ മറച്ചുവെയയ്ക്കാനും ആരോപണ വിധേയരെ സ്‌കൂളിലേക്ക് തിരിച്ചെത്തിക്കാനും പ്രശ്‌നമുണ്ടായിരുന്നില്ല. 

അതേസയം ഇതൊരു പഴയകാല പ്രശ്‌നമല്ലെന്നും കാത്തലിക് സ്‌കൂളുകളിലെ അധികൃതര്‍ ഇപ്പോഴും പഴയ ശക്തിയോടെ തുടരുന്നുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇംഗ്ലീഷ് ബെനഡിക്ടൈന്‍ കോണ്‍ഗ്രെഗേഷനുമായി ഈ കുട്ടിപ്പീഡനങ്ങള്‍ക്ക് ബന്ധമുള്ളതായി ഐഐസിഎസ്എ ചൂണ്ടിക്കാണിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.