CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 13 Minutes 55 Seconds Ago
Breaking Now

നാട്ടില്‍ മാത്രമല്ല ബ്രിട്ടനിലും മാനംനിറച്ച് മഴ; കനത്ത മഴയും, ഇടിമിന്നലുമായി ഡെബ്ബി കൊടുങ്കാറ്റ് വീശിയെത്തി; പ്രതീക്ഷിക്കുന്നത് 1.2 ഇഞ്ച് മഴ; താപനില താഴ്‌ന്നേക്കും

മഴ പെയ്തിറങ്ങിയതോടെ ലോര്‍ഡ്‌സില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് തടസ്സപ്പെട്ടിരുന്നു

ബ്രിട്ടനിലെ വേനല്‍ക്കാല ചൂടുകാറ്റിന് സഡന്‍ ബ്രേക്ക് നല്‍കി അറ്റ്‌ലാന്റിക്കില്‍ നിന്നും ശക്തമായ മഴയെത്തി. നോര്‍ത്തേണ്‍ അറ്റ്‌ലാന്റിക്കില്‍ നിന്നും ട്രോപ്പിക്കല്‍ കൊടുങ്കാറ്റ് ഡെബ്ബി വീശിയെത്തിയതോടെ രാജ്യത്ത് ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴയ്ക്കാണ് വഴിയൊരുങ്ങിയത്. ഇടിമിന്നലും അകമ്പടിയേകുമെന്നാണ് മുന്നറിയിപ്പ്.

സമ്മര്‍ദം കുറയുന്നതിനാല്‍ ഈസ്റ്റേണ്‍ ഇംഗ്ലണ്ടില്‍ മണിക്കൂറില്‍ 1.2 ഇഞ്ച് വരെ മഴയ്ക്ക് സാധ്യതയുണ്ട്. സൗത്ത് ഈസ്റ്റിലും വീട്ടിലേക്ക് പോകുന്നവരെ നനയ്ക്കാന്‍ മഴയെത്തും. അതേസമയം വീണുകിട്ടിയ മഴ രസകരമാക്കി മാറ്റുന്നവരും ഏറൊണ്. ഹാമ്മര്‍സ്മിത്ത് സ്‌റ്റേഷന് മുന്നില്‍ രൂപപ്പെട്ട ചെറിയ വെള്ളക്കെട്ട് ചവിട്ടാന്‍ ബുദ്ധിമുട്ടുള്ള ലണ്ടന്‍ ട്യൂബ് യാത്രക്കാര്‍ കസേരകള്‍ കൊണ്ട് താല്‍ക്കാലിക പാലം സൃഷ്ടിച്ച് നടക്കുന്ന ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്.

മഴ പെയ്തിറങ്ങിയതോടെ ലോര്‍ഡ്‌സില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് തടസ്സപ്പെട്ടിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലാണ്. താപനില 20 സെല്‍ഷ്യസില്‍ എത്തിയത് ചൂടില്‍ നിന്നും ആശ്വാസമായി. ശനി, ഞായര്‍ ദിവസങ്ങളില്‍ മഴ മാറിനില്‍ക്കുമ്പോള്‍ സൂര്യതാപം വീണ്ടും മണ്ണില്‍ പതിക്കുമെന്നാണ് പ്രവചനങ്ങള്‍. സ്റ്റോക്ക്‌പോര്‍ട്ടില്‍ മേഘങ്ങള്‍ സവിശേഷ രൂപമെടുത്തത് ചെറിയ ചുഴലിക്കാറ്റായി മാറുമെന്ന് ആശങ്ക ഉയര്‍ത്തിയിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.