CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 48 Minutes 59 Seconds Ago
Breaking Now

ജിന്നയെ മറികടന്ന് നെഹ്‌റു പ്രധാനമന്ത്രിയായി; പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ദലൈ ലാമ

പണ്ഡിറ്റ് നെഹ്‌റുവിന്റെ സ്വയം കേന്ദ്രീകൃത നിലപാടാണ് ജിന്നയെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിക്കാതിരുന്നത് എന്നാണ് ദലൈ ലാമ അഭിപ്രായപ്പെട്ടത്.

മുഹമ്മദ് അലി ജിന്നയെ പ്രധാനമന്ത്രിയാക്കാനാണ് മഹാത്മാ ഗാന്ധി ആഗ്രഹിച്ചിരുന്നതെന്നും, ഇത് നിരാകരിച്ചത് ജവഹര്‍ലാല്‍ നെഹ്‌റുവാണെന്നും ദലൈ ലാമ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ തന്റെ പരാമര്‍ശങ്ങള്‍ തെറ്റാണെങ്കില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നാണ് അദ്ദേഹം ഇപ്പോള്‍ പ്രതികരിക്കുന്നത്.

'നെഹ്‌റുവിനെയും, ജിന്നയെയും സംബന്ധിച്ച് എന്റെ പരാമര്‍ശങ്ങള്‍ തെറ്റാണെങ്കില്‍ ക്ഷമ ചോദിക്കുന്നു', ധര്‍മ്മശാലയില്‍ കഴിയുന്ന തിബറ്റന്‍ ആത്മീയ നേതാവ് വ്യക്തമാക്കി. ബെംഗളൂരുവില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ഈ പ്രതികരണം.

പണ്ഡിറ്റ് നെഹ്‌റുവിന്റെ സ്വയം കേന്ദ്രീകൃത നിലപാടാണ് ജിന്നയെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിക്കാതിരുന്നത് എന്നാണ് ദലൈ ലാമ അഭിപ്രായപ്പെട്ടത്. ഗാന്ധിയുടെ ആഗ്രഹപ്രകാരം ജിന്ന പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ ഇന്ത്യയും, പാകിസ്ഥാനും ഇന്ന് ഒരു രാജ്യമായി തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.