CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 20 Minutes 24 Seconds Ago
Breaking Now

മുസ്ലീമിനെ വിവാഹം കഴിച്ച സ്ത്രീ ഹിന്ദുവല്ല; അന്ത്യകര്‍മ്മങ്ങള്‍ നിഷേധിച്ചു

മതം മാറി വിവാഹം കഴിച്ച സ്ത്രീ വിശ്വാസങ്ങളും ഉപേക്ഷിച്ച്കാണുമെന്നാണ് ഇമ്ത്യാസുര്‍ റഹ്മാനോട് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചത്.

ദില്ലി: മരിച്ച് മണ്ണടിയുന്നവന് എന്ത് ജാതിയും, മതവും എന്ന് പൊതുവെ ചോദിക്കാറുണ്ട്. പക്ഷെ മതം മാറി വിവാഹം ചെയ്തവര്‍ മരിച്ചാലും മൃതദേഹത്തിന് ജാതിയുണ്ടെന്നാണ് ഒരു ക്ഷേത്ര സൊസൈറ്റി വിധിച്ചത്. ഇതിന്റെ പേരില്‍ ഒരു സ്ത്രീയുടെ അന്ത്യകര്‍മ്മങ്ങളാണ് നിഷേധിക്കപ്പെട്ടത്. 

ഡല്‍ഹിയിലെ ബംഗാളി സമൂഹത്തിന് സ്വാധീനമുള്ള മേഖലയിലാണ് സംഭവം. മരിച്ചുപോയ ഭാര്യക്ക് ഹിന്ദു ആചാരപ്രകാരം കര്‍മ്മങ്ങള്‍ ചെയ്യാനാണ് മുസ്ലീം ഭര്‍ത്താവ് ക്ഷേത്രത്തെ സമീപിച്ചത്. എന്നാല്‍ മതം മാറി വിവാഹം കഴിച്ച സ്ത്രീ വിശ്വാസങ്ങളും ഉപേക്ഷിച്ച്കാണുമെന്നാണ് ഇമ്ത്യാസുര്‍ റഹ്മാനോട് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചത്. 

കൊമേഴ്‌സ്യല്‍ ടാക്‌സില്‍ അസിസ്റ്റന്റ് കമ്മീഷണറായ റഹ്മാനും, നിവേദിത ഘട്ടക്കും 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായത്. അവയവങ്ങള്‍ പ്രവര്‍ത്തരഹിതമായതോടെ മരിച്ച ഭാര്യയുടെ അന്ത്യാഭിലാഷ പ്രകാരമാണ് ഹിന്ദു ആചാരപ്രകാരം കര്‍മ്മങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചത്. ദില്ലിയിലെ നിഗം ബോധ് ഘട്ടില്‍ സംസ്‌കാരം നടത്തിയെങ്കിലും ശ്രാദ്ധകര്‍മ്മങ്ങള്‍ നിഷേധിക്കുകയായിരുന്നു. 

കാളി മന്ദിര്‍ സൊസൈറ്റിയില്‍ ബുക്ക് ചെയ്തിരുന്ന ശ്രാദ്ധകര്‍മ്മഭങ്ങള്‍ ക്ഷേത്രം റദ്ദാക്കി. റഹ്മാന്‍ വ്യക്തിവിവരങ്ങള്‍ മറച്ചുവെച്ചെന്നാണ് ക്ഷേത്ര പ്രസിഡന്റ് ആരോപിക്കുന്നത്. മുസ്ലീമിനെ വിവാഹം കഴിച്ച സ്ത്രീക്ക് ഹിന്ദുവായി തുടരാന്‍ കഴിയില്ലെന്നും ഇയാള്‍ അവകാശപ്പെട്ടു. എന്നാല്‍ ഭാര്യയുടെ വിശ്വാസം ഭാര്യക്ക് എന്ന നിലപാടാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്ന് റഹ്മാന്‍ വ്യക്തമാക്കി. 

 

 




കൂടുതല്‍വാര്‍ത്തകള്‍.