CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 46 Minutes 31 Seconds Ago
Breaking Now

ഇതാണ് വിരാട് കോലി; കൂവിയവര്‍ ലോര്‍ഡ്‌സില്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചപ്പോള്‍

തന്റെ ബാറ്റ് കൊണ്ട് മറുപടി നല്‍കിയാണ് വിരാട് കോലി തന്റെ ചങ്കൂറ്റം ഒരുവട്ടം കൂടി തെളിയിച്ചത്.

ലണ്ടന്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ എഡ്ജ്ബാസ്റ്റണില്‍ വെച്ച് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ കാണികള്‍ കൂവിവിളിച്ചാണ് വരവേറ്റത്. അടിച്ചാല്‍ തിരിച്ചടിക്കും എന്ന മട്ടില്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ റൂട്ടിന് നല്‍കിയ മറുപടിയാണ് കാണികളുടെ രോഷം ഏറ്റുവാങ്ങിയത്. എന്നാല്‍ തന്റെ ബാറ്റ് കൊണ്ട് മറുപടി നല്‍കിയാണ് വിരാട് കോലി തന്റെ ചങ്കൂറ്റം ഒരുവട്ടം കൂടി തെളിയിച്ചത്. 

ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നുവീണപ്പോള്‍ സെഞ്ചുറിയുമായി തലയുയര്‍ത്തിയാണ് ക്യാപ്റ്റന്‍ മടങ്ങിയത്. രണ്ടാം ടെസ്റ്റ് ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സിലാണ് നടക്കുന്നത്. ഇടയ്ക്കിടെ എത്തുന്ന മഴ കളി തടസ്സപ്പെടുത്തുന്നുണ്ട്. എന്തായാലും ലോര്‍ഡ്‌സില്‍ എഴുന്നേറ്റ് നിന്ന് കൈയടിക്കുന്ന കാണികള്‍ക്ക് ഇടയിലൂടെ നടന്നുപോകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. 

പക്ഷെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഡ്രസിംഗ് റൂമിലേക്ക് തിരികെ നടക്കുമ്പോള്‍ ഇംഗ്ലീഷ് ആരാധകര്‍ എഴുന്നേറ്റ് നിന്ന് കൈയടിക്കുകയായിരുന്നു. മഴ കളി മുടക്കിയതോടെ ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പം തിരികെ കയറുമ്പോഴാണ് ആരാധകര്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചത്. പുഞ്ചിരിച്ച കോലി ബാറ്റ് ഉയര്‍ത്തി കാണിക്കാനും മറന്നില്ല. 

 

 




കൂടുതല്‍വാര്‍ത്തകള്‍.