Breaking Now

12 വയസുകാരിയുടെ മരണം ; വൈറ്റമിന്‍ ഗുളികയില്‍ വിഷാംശമെന്ന് സംശയം

സ്‌കൂളില്‍ നിന്ന് ഗുളിക കഴിച്ച 160 ലേറെ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി മരിച്ചത് മുന്‍സിപ്പല്‍ സ്‌കൂളില്‍ നിന്ന് നല്‍കിയ വിഷാംശം കലര്‍ന്ന വൈറ്റമിന്‍ ഗുളിക കഴിച്ചത് മൂലമെന്ന് ആരോപണം. തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് ഗുളിക കഴിച്ച 160 ലേറെ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബേംഗനവാടി ഉറുദു സ്‌കൂളില്‍ പഠിച്ചിരുന്ന 12 വയസുകാരിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. വൈറ്റമിന്‍ എ, ഫോളിക് ആസിഡ് എന്നിവയ്ക്കുള്ള ഗുളിക തിങ്കളാഴ്ച സ്‌കൂളില്‍ വിതരണം ചെയ്തപ്പോള്‍ വിദയാര്‍ത്ഥിനി കഴിച്ചിരുന്നു. ചൊവ്വാഴ്ച അവധിയെടുത്ത കുട്ടി ബുധനാഴ്ച സ്‌കൂളിലെത്തി. തുടര്‍ച്ചയായി രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയില്‍ മരിക്കുകയായിരുന്നു. കുട്ടകളുടെ വളര്‍ച്ചയ്ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഗുളികകളാണ് വിദ്യാര്‍ത്ഥികള്‍ കഴിച്ചത്.

രാജ്യ വ്യാപകമായി നടപ്പാക്കാറുള്ള ഈ പദ്ധതിയില്‍ ഇതുവരെ അനിഷ്ട സംഭവം ഉണ്ടായിട്ടില്ലെന്നും മറ്റെന്തെങ്കിലുമാണോ മരണകാരണമെന്ന് പരിശോധിക്കുമെന്നും അധികൃതര്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.