CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 6 Minutes 43 Seconds Ago
Breaking Now

അള്ളാ, പാകിസ്താന്‍, ഭാരത് മാതാ എന്നീ വാക്കുകള്‍ക്കെല്ലാം കത്രിക വച്ചു ; കമല്‍ ചിത്രം വിശ്വരൂപം 2 തിയറ്ററില്‍

കമല്‍ഹാസന്റെ വിശ്വരൂപം 2 ഇന്ന് തീയേറ്ററുകളിലെത്തി. സെന്‍സര്‍ ബോര്‍ഡിന്റെ നിരവധി കത്രിക മുറിവുകള്‍ ഏല്‍പ്പിച്ചാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ 14 ഇടത്താണ് വെട്ടുവീണതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ വിദേശ സര്‍വ്വീസ്, ഡല്‍ഹിയിലെ ഒരു പ്രത്യേക സ്ഥലം, ഭയാനകവും, പ്രണയവും കലര്‍ന്ന സീനുകള്‍ എന്നിവയും ചുരുക്കുകയോ, വെട്ടിനിരത്തുകയോ ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ആരംഭത്തില്‍ ഇതൊരു സാങ്കല്‍പ്പിക കഥയാണെന്നും ചേര്‍ത്തു.

തമിഴ് പതിപ്പില്‍ ബീപ്പ് ശബ്ദങ്ങള്‍ നിരവധി സ്ഥലത്ത് എത്തുന്നു. അള്ളാ, ഭാരത് മാതാ, പാകിസ്ഥാന്‍, സൗത്ത് ബ്ലോക്ക് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അംഗീകരിക്കുന്ന ചിത്രം വീണ്ടും പ്രാദേശിക സെന്‍സര്‍ ബോര്‍ഡിന് മുന്നിലെത്തിയപ്പോഴാണ് ബീപ്പ് കൂടിയത്.

കമല്‍ഹാസന്‍ എഴുതി സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ ശേഖര്‍ കപൂര്‍, വഹീദ റഹ്മാന്‍, രാഹുല്‍ ബോസ്, പൂജാ കുമാര്‍, ആന്‍ഡ്രിയ ജെറമിയ, ജയ്ദീപ് അഹ്ലാവത്ത്, നാസര്‍, ആനന്ത് മഹാദേവന്‍, യുസഫ് ഹുസൈന്‍സ രാജേന്ദ്ര ഗുപ്ത എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.