CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 1 Minutes 33 Seconds Ago
Breaking Now

ഇന്ത്യയുടെ ബുദ്ധി ബ്രിട്ടന് വേണം; പിതാവ് 120,000 പൗണ്ട് വരുമാനമുള്ള ജോലി നേടുന്നത് വരെ കാത്തിരിക്കേണ്ട; ചെസ്സില്‍ ലോക നാലാം റാങ്കുള്ള 9 വയസ്സുകാരന്‍ ശ്രേയസ്സ് റോയലിനെ ഇന്ത്യയിലേക്ക് നാടുകടത്തില്ല; പുതിയ വിസയ്ക്ക് അപേക്ഷിക്കാന്‍ ഹോം ഓഫീസ് അനുമതി

സിംഗ് ജോലി ചെയ്യുന്നത് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് പുതിയ സര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കും

ചെസ്സ് കളത്തില്‍ ഇന്ത്യന്‍ ബാലന്റെ ബുദ്ധി നഷ്ടപ്പെടുത്താന്‍ ബ്രിട്ടന് താല്‍പര്യമുണ്ടായില്ല. ഇതോടെ നാടുകടത്തല്‍ ഭീഷണി നേരിട്ട ചെസ്സിലെ ജീനിയസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒന്‍പത് വയസ്സുകാരന്‍ ശ്രേയസ്സ് റോയലിന് യുകെയില്‍ തുടരാന്‍ അനുമതി നല്‍കാനൊരുങ്ങി ഹോം ഓഫീസ്. കുട്ടിയുടെ പിതാവിനോട് നിലവിലെ വിസയ്ക്ക് പകരം പുതിയ വര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാന്‍ നിര്‍ദ്ദേശിച്ച് കൊണ്ടാണ് ഏതാനും മാസങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിന് അന്ത്യം കുറിച്ചത്. 

അഞ്ച് വര്‍ഷം മുന്‍പാണ് ഐടി പ്രൊജക്ട് മാനേജരായി ജിതേന്ദ്ര സിംഗ് കുടുംബത്തോടൊപ്പം യുകെയിലെത്തുന്നത്. ഇദ്ദേഹത്തിന്റെ വിസാ കാലാവധി തീര്‍ന്നതോടെ ഇന്ത്യയിലേക്ക് മടങ്ങിപ്പോകേണ്ട അവസ്ഥയിലായിരുന്നു. എന്നാല്‍ ഇതിനിടെയാണ് യുകെയില്‍ വളര്‍ന്ന മകന്‍ ശ്രേയസ്സ് ചെസ്സില്‍ പുലിയായി മാറിയത്. വയസ്സ് ഒന്‍പത് ആയിട്ടുള്ളുവെങ്കിലും ഈ പ്രായത്തിലെ ഗ്രൂപ്പില്‍ ലോക റാങ്കിംഗില്‍ നാലാം സ്ഥാനക്കാരനാണ് ശ്രേയസ്സ്. കുടുംബം മടങ്ങുന്നതോടെ ശ്രേയസ്സിന്റെ അവസരങ്ങള്‍ നഷ്ടപ്പെടുമെന്നായിരുന്നു ഇവരുടെ ഭയം. ഒപ്പം ബ്രിട്ടന് ലോകോത്തര ചെസ്സ് താരത്തെ നഷ്ടമാകുമെന്നും ആശങ്കയുണര്‍ന്നു. 

എന്തായാലും ആശങ്കകള്‍ അവസാനിപ്പിച്ച് യുകെയില്‍ തുടരാനുള്ള പുതിയ വിസയ്ക്ക് അപേക്ഷിക്കാന്‍ ആവശ്യപ്പെട്ട് സിംഗിനെ തേടി ഇമെയില്‍ സന്ദേശം എത്തി. കുടുംബം ഇപ്പോള്‍ ഏറെ സന്തോഷത്തിലും അതിലുപരി ആശ്വാസത്തിലുമാണെന്ന് സിംഗ് വ്യക്തമാക്കി. വാര്‍ത്ത കേട്ട് ശ്രേയസ്സ് സോഫയില്‍ തുള്ളിച്ചാടുകയായിരുന്നു. അടുത്ത മാസമാണ് നിലവിലെ വര്‍ക്ക് വിസ കാലാവധി തീരുന്നത്. വര്‍ഷത്തില്‍ 120,000 പൗണ്ട് ശമ്പളം ലഭിക്കുന്ന ജോലി കിട്ടിയെങ്കില്‍ മാത്രമാണ് വീണ്ടും വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയൂവെന്നായിരുന്നു നേരത്തെ നല്‍കിയ നിര്‍ദ്ദേശം. ഹോം ഓഫീസ് ഇമെയില്‍ ലഭിച്ച സ്ഥിതിക്ക് ടിയര്‍ 2 ജനറല്‍ വര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാമെന്നാണ് കരുതുന്നത്. 

സിംഗ് ജോലി ചെയ്യുന്നത് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് പുതിയ സര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കും. പുതിയ വിസ ലഭിച്ചാല്‍ പെര്‍മനന്റ് പൗരത്വത്തിന് അപേക്ഷിക്കാനാണ് ഇദ്ദേഹം തയ്യാറെടുക്കുന്നത്. ബ്രിട്ടന്‍ കണ്ട ഏറ്റവും മികച്ച ചെസ് ജീനിയസ് എന്നാണ് മുന്‍ ബ്രിട്ടീഷ് ഗ്രാന്‍ഡ്മാസ്റ്റര്‍ ക്രിസ് വാര്‍ഡ് വിശേഷിപ്പിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.