CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 29 Seconds Ago
Breaking Now

അപ്പോയ്‌മെന്റ് കിട്ടണമെങ്കില്‍ ഒരാഴ്ചയെങ്കിലും വിളിച്ചുകൊണ്ടിരിക്കണം ; രോഗം വരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുക മാത്രം വഴി

ബ്രിട്ടനിലെ നാലിലൊന്ന് രോഗികളും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

എന്‍എച്ച്എസ് ജീവനക്കാരുടെ ദൗര്‍ലഭ്യം രോഗികളെ വലയ്ക്കുകയാണ്. അടിയന്തര ശസ്ത്രക്രിയ വേണ്ടവര്‍ പോലും മാസങ്ങള്‍ കാത്തുനില്‍ക്കേണ്ടിവരും. ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയം ക്ഷാമം പരിഹരിക്കാന്‍ കഴിയാത്തതില്‍ ജനങ്ങളും അതൃപ്തിയിലാണ്.

ജിപിയെ കണ്ട് വൈദ്യോപദേശം തേടുന്നതിന് ഒരാഴ്ചയെങ്കിലും കാത്തിരിക്കേണ്ടിവരുന്നത് രോഗികളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ബ്രിട്ടനിലെ നാലിലൊന്ന് രോഗികളും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. എന്‍എച്ച്എസ് നടത്തിയ ജിപി പേഷ്യന്റ് സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഏഴര ലക്ഷത്തിലേറെ രോഗികളെ നേരില്‍ കണ്ടു നടത്തിയ സര്‍വേ ബ്രിട്ടനിലെ വെല്ലുവിളി വ്യക്തമാക്കുന്നതാണ്.

ജിപിയെ കാണാന്‍ ഒരാഴ്ചയെങ്കിലും കാത്തിരിക്കേണ്ടിവരുന്ന രോഗികളുടെ എണ്ണം ആറു വര്‍ഷത്തിനിടെ ഇരട്ടിയായെന്നും സര്‍വ്വേ പറയുന്നു. ജിപിയെ വിളിക്കുന്ന ദിവസം തന്നെ അപ്പോയ്‌മെന്റ് ലഭിക്കുന്നത് മൂന്നില്‍ ഒരാള്‍ക്ക് മാത്രമാണെന്നും സര്‍വേ പറയുന്നു. 

ജിപിമാരുടെ പ്രവര്‍ത്തന സമയം കിട്ടുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി തെരേസ മേയ് ആവശ്യപ്പെട്ടിരുന്നു. സേവനം ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ എട്ടു മുതല്‍ വൈകീട്ട് 8 വരെ ലഭ്യമാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതു നടപ്പായിട്ടുമില്ല ബുദ്ധിമുട്ട് ഏറുകയുമാണ്.

ജിപിയെ കാണാന്‍ ഒരാഴ്ചയോളം കാത്തിരിക്കേണ്ടിവരുന്നവരുടെ എണ്ണം 12.8 ശതമാനമായിരുന്നെങ്കില്‍ ഇപ്പോഴത് 23.9 ശതമാനമായി വര്‍ദ്ധിച്ചെന്നും സര്‍വ്വേ പറയുന്നു. ഫോണിലൂടെ വിളിച്ച് ഡോക്ടറുടെ അപ്പോയ്‌മെന്റ് നേടാന്‍ സാധ്യത കുറവാണെന്ന് അഭിപ്രായം 30 ശതമാനത്തിനുണ്ട്. അന്നേ ദിവസം തന്നെ അപ്പോയ്‌മെന്റ് ലഭിക്കുന്നവരുടെ എണ്ണം 2012ല്‍ 36.3 ശതമാനം ആയിരുന്നെങ്കില്‍ ഇപ്പോഴത് 32.8 ശതമാനമായി കുറഞ്ഞു .




കൂടുതല്‍വാര്‍ത്തകള്‍.