ലണ്ടന്‍: ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ ലോകത്തിന് ഏറെ ഇഷ്ടമുള്ളവയാണ്. ബ്രിട്ടീഷ് ഏജന്റ് ബോണ്ട് നായകനാകുന്ന ചിത്രങ്ങളില്‍ പലപ്പോഴും റഷ്യയാണ് വില്ലന്‍ സ്ഥാനത്ത് എത്തുക. ഇപ്പോള്‍ ഡാനിയല്‍ ക്രെയിഗാണ് 007 റോള്‍ കൈകാര്യം ചെയ്യുന്നത്. ക്രെയിഗ് ഈ റോള്‍ അവസാനിപ്പിച്ചാല്‍ ആരാകും പുതിയ ബോണ്ട് എന്നതാണ് ചര്‍ച്ച.
ഇതുസംബന്ധിച്ച് സംവിധായകന് ആന്റണ്‍ ഫുക്വ നിര്‍മ്മാതാവ് ബാര്‍ബറ ബ്രോകോളിയുമായി സംസാരിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സാക്ഷാല്‍ ഐഡ്രിസ് എല്‍ബയെ റോളിനായി പരിഗണിക്കുന്നുവെന്നാണ് യുകെ ടാബ്ലോയിഡ് റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത പരന്നതോടെ ഇന്റര്‍നെറ്റിന് തീപിടിച്ചു.
007 റോളില്‍ ആദ്യത്തെ കറുത്ത വംശജന് വരുന്നുവെന്നതിനൊപ്പം അത് എല്‍ബയെ പോലൊരു താരം ചെയ്യുന്നുവെന്നതാണ് സിനിമാ പ്രേമികളെ കൊതിപ്പിച്ചത്. എന്നാല്‍ ഇത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലെന്നാണ് സംവിധായകന്റെ പ്രതികരണം.
ഫുക്വയും, ബാര്‍ബറയും തമ്മില്‍ നടന്നതായി പറയുന്ന ചര്‍ച്ച ഊഹാപോഹമാണ്. ഇത് എങ്ങിനെ തുടങ്ങിയെന്ന് വ്യക്തമല്ല, സംവിധായകന്റെ വക്താവ് അറിയിച്ചു.