CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 39 Minutes 36 Seconds Ago
Breaking Now

ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ നൂറ് ദിവസം നീണ്ടു നില്ക്കുന്ന ആരാധന സന്ദര്‍ലാണ്ടില്‍ ഭക്തിസാന്ദ്രമായി, മലയാളം കുര്‍ബാന ഏപ്രില്‍ ഇരുപതിന്

യുവാക്കളെ പരിശുധാത്മ ചൈതന്യത്താല്‍ നിറയ്ക്കാനും, അതുവഴി സമൂഹത്തിനും സഭയ്ക്കും നന്മക്കായി പ്രവര്‍ത്തിക്കാന്‍ ഉതകുന്ന മനുഷ്യരായി പ്രവര്‍ത്തിക്കാന്‍ ഒരുക്കുന്ന പ്രസ്ഥാനമാണ് ജീസസ് യൂത്ത് എന്ന യുവജനപ്രസ്ഥാനം.

മുപ്പതോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്രസ്ഥാനത്തിന്റെ ഉത്ഭവം ഇന്ത്യയിലാണെങ്കിലും, സഭയുടെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ രാജ്യങ്ങളിലും സജീവമായി ഇടപെടുന്നു.

 ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ സഭയുടെ നവോത്ഥാനത്തിനും വിശ്വാസ പരിരക്ഷയ്ക്കുമായി നൂറ് ദിവസം നീണ്ടുനില്ക്കുന്ന ആരാധനക്കായി ഇംഗ്ലണ്ടില്‍നിന്നും തുടക്കമായിരിക്കുന്നു. ഏപ്രില്‍ ഏഴിന് (ഞായര്‍) വിശുദ്ധ കുര്‍ബാനയോടെ തുടങ്ങിയ ആരാധനയ്ക്ക് സെന്റ്. ജോസഫ്‌സ് പ്രയര്‍ ഗ്രൂപ്പ് അംഗങ്ങള്‍ നേതൃത്വം നല്കി. ജനങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് സമ്പന്നമായ, വൈകുന്നേരം നടന്ന ഹോളി അവറില്‍ ഇംഗ്ലീഷ് സമൂഹത്തിന്റെ സാന്നിധ്യം വളരെ വലുതായിരുന്നു.

ഇടവക വികാരി ഫാ. മൈക്കില്‍ മക്കോയി നേതൃത്വം നല്‍കിയ പ്രാര്‍ത്ഥനാ ശുശ്രൂക്ഷകളില്‍ ഇടവക സമൂഹത്തിന്റെ സാന്നിധ്യം വിശ്വാസം നശിച്ചിട്ടില്ലാത്ത ഒരു ജനത ഇന്നും ഇംഗ്ലണ്ടില്‍ ഉണ്ടെന്നതിന്റെ തെളിവായിരുന്നു. ഏപ്രില്‍ മാസത്തിലെ മലയാളം കുര്‍ബാന ഏപ്രില്‍ ഇരുപത് ശനിയാഴ്ച രാവിലെ 10.15 ന് സന്ദര്‍ലാണ്ട് സെന്റ്. ജോസഫ്‌സ് ചര്‍ച്ചില്‍ വെച്ച് നടക്കുന്നതായിരിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.