CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 56 Minutes 43 Seconds Ago
Breaking Now

ക്രമ സമാധാന പ്രശ്‌നം ; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് ഇനിയും വൈകും ?

മിഷണറീസ് ഓഫ് ജീസസ് ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം കന്യാസ്ത്രീകളുടെ മൊഴിയെടുത്തിരുന്നു.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് വൈകും. മിഷണറീസ് ഓഫ് ജീസസ് ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം കന്യാസ്ത്രീകളുടെ മൊഴിയെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബിഷപിനെ ചോദ്യം ചെയ്യാനുമായിരുന്നു തീരുമാനം. എന്നാല്‍ ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് ചോദ്യം ചെയ്യല്‍ നീട്ടിവച്ചു. കേസില്‍ ആവശ്യമായ സൈബര്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

ജലന്ധറിലെത്തിയ അന്വേഷണ സംഘം മിഷണറീസ് ജീസസ് മദര്‍ ജനറള്‍ റജീന ഉള്‍പ്പെടെ കന്യാസ്ത്രീകളുടെ മൊഴിയാണ് എടുത്തത്. പരാതിക്കാരിയായ കന്യാസ്ത്രീയ്‌ക്കെതിരെ നേരത്തെ മദര്‍ ജനറല്‍ അടക്കമുള്ള കന്യാസ്ത്രീകള്‍ കേരളത്തിലെത്തി പോലീസ് സംഘത്തിന് മൊഴി നല്‍കിയിരുന്നു .

കന്യാസ്ത്രീയുടെ പരാതി വ്യാജമാണെന്നും ബിഷപ്പിനോടുള്ള വ്യക്തിവൈരാഗ്യം മൂലമാണ് പരാതി നല്‍കിയതെന്നുമായിരുന്നു കന്യാസ്ത്രീകളുടെ വാദം. ബിഷപ്പിനെ അനുകൂലിക്കുന്നവരില്‍ നിന്നും എതിര്‍ക്കുന്നവരില്‍ നിന്നുമായി മൊഴിയെടുത്തു. ബിഷപ്പ് ശല്യം ചെയ്യുന്നുവെന്ന് ഒരാള്‍ മൊഴി നല്‍കിയതായും വിവരമുണ്ട്. രൂപതയ്ക്കുള്ളില്‍ നടത്തിയ അന്വേഷണത്തില്‍ വൈരാഗ്യമാണ് പരാതിയ്ക്ക് കാരണമെന്നാണ് വാദം. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്ന് ബിഷപ്പ് പഞ്ചാബ് പോലീസിനെ അറിയിച്ചിരുന്നു .

 




കൂടുതല്‍വാര്‍ത്തകള്‍.