CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 41 Seconds Ago
Breaking Now

ചീഫ് വിപ്പ് ; കെ രാജനും മുല്ലക്കരയും പരിഗണനയില്‍ ; സ്ഥാനം ഏറ്റെടുക്കേണ്ടെന്ന് ഒരുപക്ഷം

അധികാര സ്ഥാനമല്ലാത്തതും സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത വരുത്തുന്നതുമായ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കേണ്ടെന്ന് ഒരു വിഭാഗം പറയുന്നു.

തിരുവനന്തപുരം ; സിപിഐയ്ക്ക് ലഭിക്കുന്ന ചീഫ് വിപ്പ് സ്ഥാനത്തേക്ക് എംഎല്‍എമാരായ കെ രാജന്റെയും മുല്ലക്കര രത്‌നാകരന്റെയും പേരുകള്‍ പരിഗണനയില്‍. മുന്‍ മന്ത്രിയായ മുല്ലക്കര നിലവില്‍ ഇടതുമുന്നണി നിയമസഭാ കക്ഷി സെക്രട്ടറിയാണ്. മന്ത്രിയാകുമെന്ന് കരുതിയിരുന്ന മുല്ലക്കര ഒടുവില്‍ പിന്തള്ളപ്പെടുകയായിരുന്നു.

കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി നിര്‍വാഹക സമിതിയിലേക്ക് കടന്നുവന്ന കെ രാജന്‍ സംസ്ഥാന സെക്രട്ടറിയും കാനം രാജേന്ദ്രന്റെ വിശ്വസ്തനുമാണ്. യുവപ്രാതിനിധ്യമെന്ന ഘടകവും അനുകൂലം തന്നെ.

അധികാര സ്ഥാനമല്ലാത്തതും സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത വരുത്തുന്നതുമായ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കേണ്ടെന്ന് ഒരു വിഭാഗം പറയുന്നു. എംഎല്‍എ ശമ്പള വര്‍ദ്ധന നിരാകരിച്ചപ്പോലെ അംഗങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ നല്‍കിയപ്പോള്‍ വേണ്ടെന്ന് അറിയിച്ചപോലെ സിപിഐ നിലപാടെടുക്കണമെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ ഇടതുമന്ത്രിസഭയില്‍ ഒരംഗം കുറവായതിനാല്‍ സ്ഥാനമേറ്റെടുക്കുന്നതില്‍ തെറ്റില്ലെന്ന് മറുപക്ഷവും വാദിക്കുന്നു .




കൂടുതല്‍വാര്‍ത്തകള്‍.