CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 21 Minutes 42 Seconds Ago
Breaking Now

അച്ഛാ... എന്നോട് ക്ഷമിക്കണം ; കഴുത്തറക്കുന്നതിനിടെ എട്ടുവയസ്സുള്ള മകന്‍ അച്ഛനോട് യാചിച്ചു.. എന്നിട്ടും ആ മനസ്സലിഞ്ഞില്ല

എട്ടുവയസ്സുകാരനായ മകന്‍ മാര്‍സെല്‍ ഡൊസോക, ഒരു വയസ്സുള്ള അന്ന ബെല്‍ എന്നിവരെയാണ് പിതാവ് ക്രൂരമായി കൊന്നത്.

ഭാര്യയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് രണ്ടു മക്കളെ ഭര്‍ത്താവ് കഴുത്തറത്തു കൊലപ്പെടുത്തി. മറ്റൊരു സ്ഥലത്ത് നിന്ന് വെടിയേറ്റ നിലയില്‍ കണ്ടെത്തിയ ഇയാളെ പോലീസ് അശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ സംഭവിച്ച കാര്യങ്ങള്‍ വിശദീകരിച്ചത്.

എട്ടുവയസ്സുകാരനായ മകന്‍ മാര്‍സെല്‍ ഡൊസോക, ഒരു വയസ്സുള്ള അന്ന ബെല്‍ എന്നിവരെയാണ് പിതാവ് ക്രൂരമായി കൊന്നത്. അകന്നു കഴിയുന്ന ഭാര്യയാണ് അപ്പാര്‍ട്ട്‌മെന്റില്‍ കുട്ടികള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴുത്തറക്കാന്‍ തുടങ്ങിയപ്പോള്‍ എട്ടുവയസ്സുള്ള മകന്‍ തേങ്ങികരഞ്ഞെന്നും അച്ഛാ എന്നോട് ക്ഷമിക്കണമെന്ന് പറഞ്ഞ് യാചിച്ചെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.

ഭാര്യ നിരവധി തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഒടുവില്‍ ഫോണ്‍ എടുത്ത് വീട്ടില്‍ ഒരു സമ്മാനം കരുതിയിട്ടുണ്ടെന്നും മക്കളെ കൊന്നെന്നും താക്കോല്‍ ഇരിക്കുന്ന സ്ഥലവും പറഞ്ഞുനല്‍കി. ഭാര്യയെത്തി നോക്കിയപ്പോള്‍ കുഞ്ഞുങ്ങള്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. ഉടന്‍ പോലീസിനെ വിവരമറിയിച്ചു. കുട്ടികള്‍ക്കൊപ്പം മരിക്കുന്നുവെന്ന കുറിപ്പും പോലീസ് കണ്ടെത്തി. പിന്നീട് പാസഡീന എന്ന സ്ഥലത്ത് വെടിയേറ്റ നിലയില്‍ കാറിനുള്ളില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു .




കൂടുതല്‍വാര്‍ത്തകള്‍.