CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 25 Minutes 20 Seconds Ago
Breaking Now

വഞ്ചിച്ച് കൊണ്ടുപോയ പണം കൊണ്ട് ധൂര്‍ത്ത് ; മല്യയുടെ ശുചിമുറി സ്വര്‍ണ്ണത്തില്‍ തീര്‍ത്തത് ?

ബ്രിട്ടീഷ് എഴുത്തുകാരന്‍ ജെയിംസ് ക്രാബ്ട്രീയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ബാങ്ക് വായ്പയെടുത്ത് ഇന്ത്യന്‍ ബാങ്കുകളെ വഞ്ചിച്ച ശേഷം ലണ്ടനിലേക്ക് ഒളിച്ചുപോയ വിവാദ വ്യവസായി വിജയ് മല്യ ജീവിതം ഇപ്പോഴും ആര്‍ഭാടത്തില്‍ മുന്നോട്ട് കൊണ്ടുപോകുന്നു. ലണ്ടനിലെ വീട്ടിലെ ശുചിമുറി വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ടൈലും സ്റ്റീല്‍ ടാപ്പുകളുമൊക്കെ ഉപയോഗിക്കുന്ന സാധാരണ ശുചിമുറി പോലെയല്ല ഇവിടം. നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണ്ണം കൊണ്ടാണ്. ഒരു മാധ്യമത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ബ്രിട്ടീഷ് എഴുത്തുകാരന്‍ ജെയിംസ് ക്രാബ്ട്രീയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ഒരിക്കല്‍ മല്യയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ ഒരു ശുചിമുറി കാണാന്‍ ഭാഗ്യമുണ്ടായി എന്നാണ് ക്രാബ്ട്രീയുടെ വിശേഷണം. ടോയ്‌ലറ്റ് പേപ്പറും ടവ്വലും ഒഴിച്ച് എല്ലാം സ്വര്‍ണ്ണ മയമാണ്. ഭിത്തിയും മേല്‍ക്കൂരയും വരെ. മുംബൈയില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിനിടെയാണ് ക്രാബ് ട്രീ ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലെ ശത കോടീശ്വരന്മാരെ കുറിച്ച് ' ദി ബില്യനയര്‍ രാജ്' എന്ന പുസ്തകം ക്രാബ് ട്രീ എഴുതിയിട്ടുണ്ട് .

 




കൂടുതല്‍വാര്‍ത്തകള്‍.