CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 33 Minutes 45 Seconds Ago
Breaking Now

അതിവേഗം കാറോടിച്ച് അപകടമുണ്ടാക്കി ; നടന്‍ വിക്രമിന്റെ മകന്‍ അറസ്റ്റില്‍

അതിവേഗത്തില്‍ കാറോടിച്ച് അപകടം വരുത്തിയ കേസില്‍ നടന്‍ വിക്രമിന്റെ മകന്‍ ധ്രുവിനെ അറസ്റ്റ് ചെയ്തു. ചെന്നൈ ടിടികെ റോഡില്‍ ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെയുണ്ടായ അപകടത്തില്‍ ധ്രുവിന്റെ കാറിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ധ്രുവിനേയും രണ്ട് സുഹൃത്തുക്കളേയും അറസ്റ്റ് ചെയ്തു. പിന്നാട് ജാമ്യം അനുവദിച്ചു. അതിവേഗത്തില്‍ വാഹനമോടിച്ചു ,പൊതുജന സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കും വിധം പ്രവര്‍ത്തിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ടിടികെ റോഡ് വഴി ആര്‍ കെ ശാലയിലേക്ക് വരുമ്പോഴാണ് അപകടം. നിയന്ത്രണം വിട്ടകാര്‍ ഓട്ടോയില്‍ അടിക്കുകയായിരുന്നു. അപകട ശേഷം നിര്‍ത്താതെ പോയ കാര്‍ പിന്നീട് തേനാംപേട്ട് നടപ്പാതയില്‍ ഇടിച്ചു നിന്നു. പോലീസെത്തി ധ്രുവിനേയും സുഹൃത്തുക്കളേയും കസ്റ്റഡിയിലെട്ടു. ധ്രുവിന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ പോലീസുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട് .

ധ്രുവ് മദ്യപിച്ചെന്ന വാദം തെറ്റാണ്. അപകടത്തില്‍ ഓട്ടോറിക്ഷയുടെ ഒരു വശം പൂര്‍ണ്ണമായു നശിച്ചു. പരിക്കേറ്റ ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സ തേടി .

തമിഴ് സംവിധായകന്‍ ബാലയുടെ പുതിയ ചിത്രമായ വര്‍മയിലൂടെ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ധ്രുവ് .




കൂടുതല്‍വാര്‍ത്തകള്‍.