CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 10 Minutes 27 Seconds Ago
Breaking Now

മോഹന്‍ലാലിന്റെ ഒടിയന് വേണ്ടി അജയ് ദേവ്ഗണും എത്തുന്നു

സിനിമാ പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്ന വിശേഷങ്ങളാണ് മോഹന്‍ലാല്‍ ചിത്രം ഒടിയന്റെത്. പ്രകാശ് രാജും മഞ്ജുവാര്യരും ഉള്‍പ്പെടെ നിരവധി പ്രമുഖ താരങ്ങളാണ് ചിത്രത്തിന് വേണ്ടി അണിനിരക്കുന്നത്. എന്നാലിപ്പോള്‍ ബോളിവുഡ് സൂപ്പര്‍ താരം അജയ് ദേവ്ഗണും ചിത്രത്തിനെത്തുന്നു. ചിത്രത്തില്‍ അഭിനയിക്കാനല്ല എത്തുന്നത് പകരം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള എന്‍ വൈ വിഎഫ്എക്‌സ് വാലയാണ് ചിത്രത്തിനായി വിഎഫ്എക്‌സ് ഒരുക്കുന്നത്. വിഎഫ്എക്‌സിന് വളരെയധികം സാധ്യതയുള്ള ചിത്രമാണ് ഒടിയന്‍.

ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പും പുറത്തിറങ്ങുന്നുണ്ട് . മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമായ ഒടിയന്‍ നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ് .

 




കൂടുതല്‍വാര്‍ത്തകള്‍.