CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 23 Minutes 56 Seconds Ago
Breaking Now

വാടകക്കാരികള്‍ സൂക്ഷിക്കുക! സ്ത്രീ താമസക്കാരുടെ മുറികളില്‍ രഹസ്യ ക്യാമറകള്‍ സ്ഥാപിച്ച് കുളിക്കുന്നത് മുതല്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് വരെ നിരീക്ഷിച്ച് ലാന്‍ഡ്‌ലോര്‍ഡ്; ഒരു ദശകം നീണ്ട ചിത്രീകരണത്തില്‍ ശിക്ഷയില്ല, വെറും 5000 പൗണ്ട് പിഴ!

ഈ രീതിയില്‍ വീട് വാടകയ്ക്ക് നല്‍കിയതില്‍ സന്തോഷമുള്ളവരും ഉണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം

വാടകയ്ക്ക് മുറിയെടുക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കുക? പഠിക്കുന്നതോ, ജോലി ചെയ്യുന്നതോ ആയ സ്ഥലങ്ങളില്‍ നിന്നും അധികം ദൂരെയല്ലാതെ, വലിയ സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കാത്ത, സുരക്ഷിതമായ ഒരു സ്ഥലം. ഇതാണ് വീട് വാടകയ്ക്ക് എടുക്കുമ്പോള്‍ ഏതൊരു വ്യക്തിയും ആഗ്രഹിക്കുക. എന്നാല്‍ സുരക്ഷിതമെന്ന് കരുതി താമസിക്കുന്ന സ്ഥലത്ത് നിങ്ങളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞ് നോക്കാനും, ചിത്രീകരിക്കാനും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലോ! തന്റെ വാടകക്കാരുടെ മുറികളില്‍ ക്യാമറകള്‍ ഘടിപ്പിച്ച് നഗ്നരായ സ്ത്രീകളുടെ കുളി മുതല്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് വരെ ചിത്രീകരിച്ച് 183 വീഡിയോകള്‍ ഉണ്ടാക്കിയ ലാന്‍ഡ്‌ലോര്‍ഡിനെ കോടതി ജയില്‍ശിക്ഷ നല്‍കാതെ വിട്ടയക്കുകയായിരുന്നു. 

പോര്‍ട്‌സ്മൗത്തില്‍ മുറികള്‍ വാടകയ്ക്ക് നല്‍കിയാണ് 59-കാരനായ പോള്‍ ഡണ്‍സ്റ്റര്‍ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയത്. കഴിഞ്ഞ 10 വര്‍ഷക്കാലമായി സ്വന്തം ലൈംഗിക തൃപ്തിക്കായി ഇയാള്‍ ഈ ചിത്രീകരണം നടത്തിവരുന്നു. ആദ്യം ഈ ഞരമ്പുരോഗി കുറ്റങ്ങള്‍ നിഷേധിച്ചെങ്കിലും പിന്നീട് ബെഡ്‌റൂമിലും, ബാത്ത്‌റൂമിലും ക്യാമറകള്‍ ഘടിപ്പിച്ച് രഹസ്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് സമ്മതിച്ചു. മുന്‍ സുരക്ഷാ ജീവനക്കാരനായ ഡണ്‍സ്റ്ററുടെ ഹാംപ്ഷയര്‍ പോര്‍ട്‌സ്മൗത്തിലെ വീട് പോലീസ് റെയ്ഡ് നടത്തി വീഡിയോ ദൃശ്യങ്ങളടങ്ങിയ രണ്ട് മെമ്മറി കാര്‍ഡുകള്‍ കണ്ടെടുത്തു. 

ആദ്യത്തെ മെമ്മറി കാര്‍ഡില്‍ സ്ത്രീകളും പുരുഷന്‍മാരും ലൈംഗികതയില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളാണുള്ളതെന്ന് പ്രോസിക്യൂട്ടര്‍ ഡേവിഡ് റീഡ് കോടതിയെ അറിയിച്ചു. വാടകയ്ക്ക് താമസിക്കുന്നവര്‍ തങ്ങള്‍ ചിത്രീകരിക്കപ്പെടുന്ന വിവരം അറിഞ്ഞിരുന്നില്ല. കുളിമുറിയില്‍ നിന്നുമുള്ള ദൃശ്യങ്ങളാണ് രണ്ടാമത്തെ മെമ്മറി കാര്‍ഡില്‍ അടങ്ങിയിരുന്നത്. സ്ത്രീകളെ വഞ്ചിക്കുന്ന തരത്തിലായിരുന്നു ഇയാള്‍ മുറികള്‍ വിനിയോഗിച്ചതെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. സൈന്യത്തില്‍ നിന്നും വിരമിച്ച ഡണ്‍സ്റ്ററിന് ഏഴ് ഫ് ളാറ്റുകള്‍ ഉള്ളതായി കോടതിയില്‍ വിശദീകരിച്ചു. 870,00 പൗണ്ട് മോര്‍ട്ട്‌ഗേജുമുണ്ട്. 

എന്നാല്‍ ഈ രീതിയില്‍ വീട് വാടകയ്ക്ക് നല്‍കിയതില്‍ സന്തോഷമുള്ളവരും ഉണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പക്ഷെ ഡണ്‍സ്റ്ററിന് 5000 രൂപ പിഴ മാത്രമണ് കോടതി ശിക്ഷ വിധിച്ചത്. 500 പൗണ്ട് ചെലവിനത്തിലും, 100 മണിക്കൂര്‍ വേതനമില്ലാത്ത ജോലിയും, 20 റിഹാബിലിറ്റേഷന്‍ ദിനങ്ങളുമാണ് ഈ നാണംകെട്ട പരിപാടിക്ക് നല്‍കിയത്. 




കൂടുതല്‍വാര്‍ത്തകള്‍.