CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 39 Seconds Ago
Breaking Now

വൈനടിച്ച് പിടിക്കപ്പെട്ട ബ്രിട്ടീഷ് ഡോക്ടറെ ദുബായ് പോലീസ് വെറുതെവിട്ടു; ഗാറ്റ്‌വിക്ക് എയര്‍പോര്‍ട്ടില്‍ കുടുംബത്തെ കണ്ടത് ദുബായ് ഭരണാധികാരിയുടെ പ്രത്യേക ഇടപെടല്‍ മൂലം

കാലാവധി കഴിഞ്ഞ സ്വീഡിഷ് പാസ്‌പോര്‍ട്ടുമായി എത്തിയതാണ് ഡോക്ടറെ അറസ്റ്റ് ചെയ്യാന്‍ ഇടയാക്കിതെന്ന് പോലീസ് പറയുന്നു

വൈനടിച്ചാല്‍ വയറ്റില്‍ കിടക്കണം, അല്ലെങ്കില്‍ ജയിലില്‍ കിടക്കേണ്ടി വരും. ഇതാണ് ദുബായ് പോലുള്ള ഗള്‍ഫ് രാജ്യങ്ങളിലെ രീതി. വിമാനയാത്രയില്‍ മദ്യപിച്ചതിന്റെ പേരില്‍ അകത്തായ ബ്രിട്ടീഷുകാരിയെ ദുബായ് തിരിച്ചയച്ചു. ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ വന്നിറങ്ങിയ 44-കാരി ഡോ. ഹോള്‍മാനെ കാത്തുനിന്ന കുടുംബം സ്വീകരിച്ചു.

രാജ്യത്ത് സുരക്ഷിതമായി തിരിച്ചെത്തിയതിന്റെ ആശ്വാസം ഈ ഡെന്റിസ്റ്റ് പങ്കുവെച്ചു. കെന്റിലെ സെവെനോക്‌സിലുള്ള വീട്ടിലേക്ക് ഇവരെ കൂട്ടിക്കൊണ്ടുപോയി. ദുബായില്‍ ഒരു വര്‍ഷം നീളുന്ന കേസും, പ്രശ്‌നങ്ങളും നേരിടേണ്ടി വരുമെന്ന് ആശങ്കപ്പെട്ട് ഇരിക്കവെയാണ് തിരികെ പോകാമെന്ന് അറിയിച്ച് ഹോള്‍മാന് ഫോണ്‍ കോള്‍ എത്തുന്നത്.

പങ്കാളി ഗാരിയെ കെട്ടിപ്പുണര്‍ന്ന ഡോ. ഹോള്‍മാന്‍െ കൈകകളിലേക്ക് ദുബായില്‍ മൂന്ന് ദിവസത്തേക്ക് ജയിലില്‍ കിടന്ന നാല് വയസ്സുള്ള മകള്‍ ബിബിയും ഓടിയെത്തി. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്. അതേസമയം മദ്യപിച്ചതിനല്ല ഡോക്ടറെ അറസ്റ്റ് ചെയ്തതെന്നും ദുബായ് സര്‍ക്കാര്‍ വ്യക്തമാക്കി.

കാലാവധി കഴിഞ്ഞ സ്വീഡിഷ് പാസ്‌പോര്‍ട്ടുമായി എത്തിയതാണ് ഡോക്ടറെ അറസ്റ്റ് ചെയ്യാന്‍ ഇടയാക്കിതെന്ന് പോലീസ് പറയുന്നു. ഇതിനെതിരെ ഇവര്‍ ബഹളം വെച്ചതോടെ താല്‍ക്കാലിക വിസ എടുക്കാന്‍ ആവശ്യപ്പെട്ടു. ഇതും സമ്മതിക്കാതെ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെയാണ് അറസ്‌റ്റെന്ന് ദുബായ് അറ്റോണി ജനറല്‍ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.