CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 4 Minutes 4 Seconds Ago
Breaking Now

അതിരപ്പിള്ളിയില്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് കാട്ടാന; രണ്ട് മണിക്കൂര്‍ ഡാം ഗേറ്റ് അടച്ച് ആനയെ രക്ഷിച്ചു

പ്രശസ്തമായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ കുത്തൊഴുക്കില്‍ പെട്ട കാട്ടാനയെ രക്ഷിക്കാനായി ഡാം ഗേറ്റ് അടയ്ക്കുകയും ചെയ്തു.

തൃശ്ശൂര്‍: ദുരന്തം കണ്‍മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ സഹായിക്കാനെത്തുന്ന മുഖങ്ങള്‍ ജീവിതകാലത്ത് മറക്കാന്‍ സാധിക്കില്ല. കേരളം മഹാപ്രളയത്തെ അഭിമുഖീകരിക്കുമ്പോള്‍ ഒരു കാട്ടാനയ്ക്കാണ് ഒരു കൂട്ടം വന്യജീവി പ്രേമികളുടെയും, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സ്‌നേഹം താങ്ങായത്. പ്രശസ്തമായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ കുത്തൊഴുക്കില്‍ പെട്ട കാട്ടാനയെ രക്ഷിക്കാനായി ഡാം ഗേറ്റ് അടയ്ക്കുകയും ചെയ്തു. 

പ്രദേശവാസികളാണ് കുടുങ്ങിക്കിടക്കുന്ന ആനയെ കണ്ടെത്തി വിവരം വനംവകുപ്പിനെ അറിയിച്ചത്. കല്ലുനിറഞ്ഞ പ്രദേശത്ത് തിരികെ കയറാന്‍ ആന ശ്രമിച്ചെങ്കിലും എല്ലാ ഭാഗത്ത് നിന്നും വെള്ളം കുതിച്ചെത്തിയതോടെ ഇത് പരാജയപ്പെട്ടു. 

ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും ഈ ശ്രമം തുടര്‍ന്ന ആന ക്ഷീണിതമായിരുന്നെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതോടെ പെരിങ്ങല്‍കുത്ത് ഡാം ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു. രണ്ട് മണിക്കൂര്‍ നേരത്തേക്ക് ഡാം ഗേറ്റ് അടച്ച് നല്‍കാമെന്ന് ഇവര്‍ സമ്മതിച്ചു. വെള്ളം കുറഞ്ഞതോടെ പടക്കം പൊട്ടിച്ച് ആനയെ തിരികെ കയറ്റുകയായിരുന്നു. 

ഇടുക്കി ചെറുതോണിയില്‍ രൂപപ്പെട്ട പുതിയ ദ്വീപില്‍ കുടുങ്ങിയ ഒരു കൂട്ടം തെരുവുനായ്ക്കള്‍ക്കും നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ടീം സഹായമെത്തിച്ചു. രോഗാവസ്ഥയിലായ നായയെ രക്ഷിക്കുകയും, മറ്റുള്ളവയ്ക്ക് ഭക്ഷണവും നല്‍കാന്‍ 1000 മീറ്റര്‍ റോപ്പില്‍ വെള്ളത്തിന് മുകളിലൂടെ കടന്നാണ് ഇത് ചെയ്തത്. 

ചെറുതോണി ഡാമിലെ വെള്ളത്തില്‍ മുങ്ങിയ പാലത്തിലൂടെ ഒരു കുഞ്ഞിനെ എടുത്ത് ഓടിയ എന്‍ഡിആര്‍എഫ് കമ്മാന്‍ഡോ കനകയ്യ കുമാര്‍ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയ താരമാണ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.