CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 18 Seconds Ago
Breaking Now

സ്വവര്‍ഗ്ഗ പ്രേമി ഫ്രഞ്ച് കാമുകനെ കൊലപ്പെടുത്തി കത്തിച്ച് കനാലില്‍ തള്ളി ; സംഭവം തമിഴ്‌നാട്ടില്‍

ഇറിഗേഷന്‍ കനാലില്‍ നിന്നും ബാഗില്‍ പൊതിഞ്ഞ നിലയില്‍ പാതി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതോടെയാണ് കൊലപാതകം പുറത്തുവന്നത്.

തഞ്ചാവൂര്‍: തമിഴ്‌നാട്ടില്‍ ഫ്രഞ്ച് ടൂറിസ്റ്റിനെ പ്രദേശവാസി കൊലപ്പെടുത്തി. 50 വയസ്സുള്ള ഫ്രാന്‍സ് സ്വദേശി എം പിയേറി ബൗട്ടിയറാണ് കൊല്ലപ്പെട്ടത്. ഇറിഗേഷന്‍ കനാലില്‍ നിന്നും ബാഗില്‍ പൊതിഞ്ഞ നിലയില്‍ പാതി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതോടെയാണ് കൊലപാതകം പുറത്തുവന്നത്. 

തഞ്ചാവൂരിലെ ആവിക്കോട്ടൈ ഗ്രാമത്തിലാണ് സംഭവം. കേസില്‍ 29കാരനായ പ്രതി തിരുമുരുഗനാണ് അറസ്റ്റിലായത്. മഹാബലിപുരത്ത് വെച്ച് അടുത്തിടെയാണ് ഫ്രഞ്ച് പൗരനുമായി തിരുമുരുഗന്‍ പരിചയത്തിലായത്. 

മൃതദേഹം കണ്ടെത്തിയതോടെ തിരുമുരുഗന്‍ പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ആഗസ്റ്റ് 5നാണ് ഇയാളുടെ ക്ഷണം സ്വീകിരച്ച് ബൗട്ടിയര്‍ ആവിക്കോട്ടയിലെത്തുന്നത്. ഇരുവരും സ്വവര്‍ഗ്ഗ പ്രേമത്തിലുമായിരുന്നു. 

ഏതാനും ദിവസം മുന്‍പ് ഇരുവരും മദ്യപിച്ച ശേഷം രൂപപ്പെട്ട തര്‍ക്കത്തിനൊടുവില്‍ തിരുമുരുഗന്‍ ഫ്രഞ്ച് പൗരനെ അക്രമിക്കുകയായിരുന്നു. ഇയാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. മൃതദേഹം കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. 

പൂര്‍ണ്ണമായും കത്താതിരുന്ന ജഡം ബാഗിലാക്കി കനാലില്‍ തള്ളുകയായിരുന്നു. പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയ പോലീസില്‍ വിവരം അറിയിച്ചത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.