CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 41 Seconds Ago
Breaking Now

ഭാര്യയുടെ പിറന്നാള്‍ ദിവസം സര്‍പ്രൈസ് നല്‍കാന്‍ ശ്രമിച്ച യുവാവ് ഫ്‌ളാറ്റില്‍ നിന്ന് വീണു മരിച്ചു

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യയുടെ പിറന്നാള്‍ ദിവസം സര്‍പ്രൈസ് നല്‍കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. മുംബൈയിലാണ് സംഭവം. ബെല്‍ജിയത്തില്‍ ഐടി പ്രൊഫഷണലായി ജോലി ചെയ്യുന്ന തേജസ് ഡബ്ലേ എന്ന 32 കാരനാണ് മരിച്ചത്. പൂനെയിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുകയാണ് തേജസിന്റെ ഭാര്യ. പ്രണയവിവാഹമായിരുന്നു. 2014 ലാണ് തേജസ് ജോലിക്കായി ബെല്‍ജിയത്തിലേക്ക് പോയത്. ഭാര്യയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ് നല്‍കാനാണ് ബെല്‍ജിയത്തില്‍ നിന്ന് പൂനെയില്‍ എത്തിയത്. ഏതാനും സുഹൃത്തുക്കള്‍ക്കേ തേജന് നാട്ടിലെത്തിയത് അറിയാമായിരുന്നുള്ളൂ.

സുഹൃത്തായ രോഹിത് സിന്‍ഹയുടെ വീട്ടിലാണ് രാത്രി തേജസ് തങ്ങിയത്. പുലരുവോളം സര്‍പ്രൈസ് പദ്ധതികളെ കുറിച്ച് കൂട്ടുകാര്‍ ചര്‍ച്ച ചെയ്തു. ശേഷം പുലര്‍ച്ചെ മൂന്നു മണിക്കാണ് ഉറങ്ങാന്‍ കിടന്നത്. അഞ്ചരയ്ക്ക് ഉറക്കമെണീറ്റ് ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കാന്‍ ജനലിലൂടെ ഫ്‌ളാറ്റിന് അകത്തേക്ക് കയറാന്‍ ശ്രമിക്കവേ ആറാം നിലയില്‍ നിന്ന് നിലതെറ്റി വീഴുകയായിരുന്നു.

ഫ്‌ളാറ്റിലെ സെക്യൂരിറ്റി തേജസ്സിന്റെ സുഹൃത്തുക്കളെ വിവരം അറിയിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മദ്യപിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. തേജസിന്റെ ഫ്‌ളാറ്റിനകത്തേക്ക് കടക്കാന്‍ ശ്രമിച്ച ഭാഗത്തെ ഫ്രഞ്ച് വിന്‍ഡോയ്ക്ക് ഗ്രില്ലില്ലായിരുന്നുവെന്നും ഇരുട്ടും അശ്രദ്ധയും ദുരന്തത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു .

 




കൂടുതല്‍വാര്‍ത്തകള്‍.