CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 36 Minutes 1 Seconds Ago
Breaking Now

ഇന്ത്യന്‍ കറന്‍സി ചൈനയില്‍ അച്ചടിക്കുന്നെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയുടെ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത് റിസര്‍വ് ബാങ്കിന്റെയും സര്‍ക്കാരിന്റെയും അച്ചടി ശാലകളിലാണ്. ഇനി തുടര്‍ന്നും അങ്ങനെയായിരിക്കും അച്ചടിക്കുന്നതെന്നും ധനവകുപ്പ് സെക്രട്ടറി സുഭാഷ് ചന്ദ്ര പറഞ്ഞു.

ഇന്ത്യന്‍ കറന്‍സി അച്ചടിക്കുന്നതിന് ചൈനീസ് കമ്പനിയ്ക്ക് കരാര്‍ നല്‍കിയതായുള്ള വാര്‍ത്ത നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍. ഈ വാര്‍ത്ത പൂര്‍ണമായും അടിസ്ഥാന രഹിതമാണെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.ഇന്ത്യയുള്‍പ്പെടെയുള്ള നിരവധി ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കറന്‍സി അച്ചടിക്കുന്നതിനുള്ള കരാര്‍ ചൈനയുടെ ബാങ്ക്‌നോട്ട് പ്രിന്റിങ് ആന്‍ഡ് മൈനിങ്ങ് കോര്‍പറേഷന് ലഭിച്ചതായി ചൈനീസ് മാധ്യമത്തെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.

ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ ചൈനയിലെ പ്രിന്റിങ് കോര്‍പറേഷന് കരാര്‍ നല്‍കിയതായുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ഇന്ത്യയുടെ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത് റിസര്‍വ് ബാങ്കിന്റെയും സര്‍ക്കാരിന്റെയും അച്ചടി ശാലകളിലാണ്. ഇനി തുടര്‍ന്നും അങ്ങനെയായിരിക്കും അച്ചടിക്കുന്നതെന്നും ധനവകുപ്പ് സെക്രട്ടറി സുഭാഷ് ചന്ദ്ര പറഞ്ഞു.

ഈ അടുത്ത കാലം വരെ ചൈന വിദേശ രാജ്യങ്ങളുടെ നോട്ടുകള്‍ അച്ചടിച്ചിരുന്നില്ല. എന്നാല്‍ 2013 ഓടെ ദക്ഷിണേഷ്യ, മധ്യേഷ്യ, ഗള്‍ഫ് മേഖല, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളുമായി കരമാര്‍ഗ്ഗവും കടല്‍മാര്‍ഗവും ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ചൈന ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി ആവിഷ്‌കരിച്ചിരുന്നു. അതിന് ശേഷമാണ് നോട്ടുകള്‍ അച്ചടിക്കാനുള്ള കരാറുകള്‍ ലഭിച്ചതെന്ന് ചൈന ബാങ്ക് നോട്ട് പ്രിന്റിങ് ആന്റ് മൈനിങ് കോര്‍പറേഷന്‍ പ്രസിഡന്റ് പറഞ്ഞു.

ഇന്ത്യ, തായ്‌ലാന്‍ഡ്, ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടേയും ബ്രസീല്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങളുടേയും നോട്ടുകള്‍ അച്ചടിക്കാന്‍ ചൈനയ്ക്ക് കരാര്‍ ലഭിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

വാര്‍ത്ത പുറത്തെത്തിയതോടെ വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. വാര്‍ത്ത സത്യമെങ്കില്‍ ഇത് ദേശ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും പാകിസ്താന് കള്ളനോട്ട് അടിക്കുന്നത് ഇത് എളുപ്പമാക്കുമെന്നും തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു .




കൂടുതല്‍വാര്‍ത്തകള്‍.