CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 33 Seconds Ago
Breaking Now

പെട്രോള്‍ സ്‌റ്റേഷനില്‍ ഒരു ബിയര്‍ വാങ്ങാന്‍ വരുന്ന വരവ് കണ്ടോ; കാറില്‍ നിന്നും നഗ്നയായി ഇറങ്ങിയ യുവതിയുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ് ലോകത്ത് വൈറല്‍

ബെറ്റ് വെച്ച് പരാജയപ്പെട്ടത് കൊണ്ടാണ് യുവതി ഈ സാഹസത്തിന് ഇറങ്ങിയതെന്നാണ് ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ കണ്ടെത്തിയിട്ടുള്ളത്

പുറത്തേക്ക് ഒന്ന് ഇറങ്ങണമെങ്കില്‍ ഏത് വസ്ത്രം അണിയണമെന്ന് കണ്‍ഫ്യൂഷനാണ് പലര്‍ക്കും. എത്രയൊക്കെ മാറിമാറി പരീക്ഷിച്ചാലും ചിലര്‍ക്ക് തൃപ്തിയാകില്ല. എന്നാല്‍ ബിയര്‍ വാങ്ങാനെത്തിയ ഈ യുവതിക്ക് അത്തരം കണ്‍ഫ്യൂഷനുകള്‍ ഒന്നും ഉണ്ടായില്ല. വസ്ത്രം ഒരുതരി പോലും ശരീരത്തില്‍ അണിയാതെയായിരുന്നു യുവതി പെട്രോള്‍ സ്‌റ്റേഷനില്‍ ബിയര്‍ വാങ്ങാനെത്തിയത്.

കാറില്‍ നിന്നും ഇറങ്ങി പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത മട്ടില്‍ നടന്ന യുവതിയുടെ ദൃശ്യങ്ങളാണ് റഷ്യയിലെ സൗത്ത് വെസ്റ്റേണ്‍ നഗരമായ ക്രാസ്‌നോഡറില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പുരുഷ സുഹൃത്തിനൊപ്പമാണ് യുവതി ചെരുപ്പ് മാത്രം അണിഞ്ഞ് എത്തുന്നത്.

നഗ്നയായ സ്ത്രീ നടക്കുന്നത് സുഹൃത്ത് പിന്നാലെ എത്തി മൊബൈലില്‍ ചിത്രീകരിക്കുന്നുണ്ട്. ഒരു കുപ്പി ബിയര്‍ എടുത്ത് കൗണ്ടറിലെത്തിയ സ്ത്രീയുടെ അവസ്ഥ പരിഗണിക്കാതെ കാഷ്യര്‍ പണം വാങ്ങി ഇവരെ യാത്രയാക്കി. ഇതോടെ ബിയറുമായി യുവതിയും സുഹൃത്തും പുറത്തേക്ക് നടന്നു.

ബെറ്റ് വെച്ച് പരാജയപ്പെട്ടത് കൊണ്ടാണ് യുവതി ഈ സാഹസത്തിന് ഇറങ്ങിയതെന്നാണ് ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ കണ്ടെത്തിയിട്ടുള്ളത്. നഗ്ന പ്രതിഷേധങ്ങള്‍ റഷ്യയില്‍ പലപ്പോഴും സംഭവിക്കാറുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.