CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 39 Seconds Ago
Breaking Now

പൂര്‍ണ്ണഗര്‍ഭിണിയെ ആശുപത്രിയിലേക്ക് ചുമന്നെത്തിച്ച് ഐടിബിപി സേനാംഗങ്ങള്‍; സോഷ്യല്‍ മീഡിയയുടെ കൈയടി

ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനാംഗങ്ങളാണ് ചത്തീസ്ഗഢിലെ ഗ്രാമത്തില്‍ അഞ്ച് കിലോമീറ്റര്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ സ്ത്രീയെ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചത്

ദില്ലി: പ്രായമായവര്‍, രോഗികള്‍, വൃദ്ധന്‍മാര്‍, മരിച്ചവര്‍ എന്നിങ്ങനെ നിരവധി പേരെ ചുമന്നും, സൈക്കിളില്‍ കയറ്റിയും കൊണ്ടുപോകുന്ന സാഹചര്യങ്ങളെക്കുറിച്ച് പല വാര്‍ത്തകളും ഇതിന് മുന്‍പ് പുറത്തുവന്നിട്ടുണ്ട്. വിമര്‍ശനങ്ങളും വിവാദങ്ങളും സൃഷ്ടിച്ച ആ വാര്‍ത്തകള്‍ക്ക് ഒരു പിന്‍മുറക്കാരന്‍ വരുമ്പോള്‍ കൈയടിയാണ് ലഭിക്കുന്നതെന്ന് മാത്രം. 

ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനാംഗങ്ങളാണ് ചത്തീസ്ഗഢിലെ ഗ്രാമത്തില്‍ അഞ്ച് കിലോമീറ്റര്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ സ്ത്രീയെ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചത് . കൊണ്ടഗോണ്‍ ജില്ലയിലെ ഹദേലി ഗ്രാമത്തില്‍ നിന്നുമുള്ള സഹ്ദായിയെയാണ് സേനാംഗങ്ങളുടെസഹായത്തോടെ ആശുപത്രിയില്‍ പ്രസവിക്കാന്‍ എത്തിയത്. 

ഐടിബിപി ട്വിറ്റര്‍ അക്കൗണ്ടിലൂടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയ കൈയടിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ വൈറലാവുകയും ചെയ്തു. എന്നാല്‍ എല്ലാ സമയത്തും സൈന്യം സഹായത്തിന് ഉണ്ടാവില്ലെന്ന് ഓര്‍മ്മിക്കുന്ന ചിലരുമുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ട സാഹചര്യത്തിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നതെന്ന് ഇവര്‍ വ്യക്തമാക്കി. 

 

 




കൂടുതല്‍വാര്‍ത്തകള്‍.