CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 38 Minutes 15 Seconds Ago
Breaking Now

96ാം വയസ്സില്‍ കാര്‍ത്ത്യായനി അമ്മ പ്രചോദനമാണ് ആനന്ദ് മഹീന്ദ്ര ഉള്‍പ്പെടെ ആയിരങ്ങള്‍ക്ക് !

ഇന്റര്‍നെറ്റില്‍ ചിത്രങ്ങള്‍ പ്രചരിച്ചതോടെ കാര്‍ത്ത്യായനി അമ്മ സൂപ്പര്‍സ്റ്റാറായി.

ദില്ലി: മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളുടെ റോള്‍ മോഡലാണ് കേരളത്തില്‍ നിന്നുമുള്ള ഈ 96കാരി. പ്രായം എന്നത് വെറും അക്കമാണെന്ന് തെളിയിച്ച് കൊണ്ടാണ് കേരള സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം സ്‌കീമില്‍ മുഴുവന്‍ മാര്‍ക്കുമായി നാലാം ക്ലാസ് തുല്യതാ പരീക്ഷ കടന്നത്. 

ഇന്റര്‍നെറ്റില്‍ ചിത്രങ്ങള്‍ പ്രചരിച്ചതോടെ കാര്‍ത്ത്യായനി അമ്മ സൂപ്പര്‍സ്റ്റാറായി. പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ മുത്തശ്ശിയുടെ കഥ ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്ത് ഒരാള്‍ ട്വിറ്ററില്‍ പങ്കുവെച്ചു. 'ഈ കഥ യഥാര്‍ത്ഥമെങ്കില്‍ ഇവരെന്റെ റോള്‍ മോഡലാണ്. ഇവര്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നത് പോലെ എന്റെ തലച്ചോറും ജീവനോടെയുണ്ടാകും', ആനന്ദ് മഹീന്ദ്ര കുറിച്ചു. 

ആലപ്പുഴ സ്വദേശിനി കാര്‍ത്ത്യായനി അമ്മ പ്രദേശത്തെ ഒരു താരം തന്നെയാണ്. ആദ്യമായി പരീക്ഷയില്‍ പങ്കെടുത്തപ്പോഴാണ് വിജയം കരസ്ഥമാക്കിയത്. ഈ വര്‍ഷം ജനുവരിയിലാണ് ഇവര്‍ സാക്ഷരതാ മിഷന്റെ ഭാഗമായത്. എന്നാല്‍ പഠിച്ചതെല്ലാം ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്താതിരുന്നതിന്റെ വിഷമത്തിലാണ് കാര്‍ത്ത്യായനി അമ്മയെന്ന് കോര്‍ഡിനേറ്റര്‍ അധ്യാപിക സതി വ്യക്തമാക്കി. 

 

 




കൂടുതല്‍വാര്‍ത്തകള്‍.