CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 47 Minutes 4 Seconds Ago
Breaking Now

ബ്രിട്ടന്‍ അതീവ ജാഗ്രതയില്‍; തിരക്കേറിയ സ്റ്റേഷനുകളില്‍ സായുധ പോലീസിനെ വിന്യസിച്ചു; പട്രോളിംഗ് ശക്തമാക്കി

ഭീകരന്‍ ഖാലിദ് മസൂദ് വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജില്‍ ഭീകരാക്രമണം നടത്തി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് പുതിയ അക്രമം

പാര്‍ലമെന്റിന് പുറത്ത് ഭീകരാക്രമണം നടന്നതിനെത്തുടര്‍ന്ന് രാജ്യം അതീവ ജാഗ്രതയില്‍. തിരക്കേറിയ സ്റ്റേഷനുകളില്‍ അധിക പോലീസിനെ നിയോഗിച്ച് സുരക്ഷ കര്‍ശനമാക്കി. ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് ഓഫീസര്‍മാര്‍ പട്രോളിംഗ് വര്‍ദ്ധിപ്പിച്ചു. കാര്‍ ഇടിച്ചുകയറ്റിയ സംഭവത്തില്‍ 20കളില്‍ പ്രായമുള്ള വ്യക്തി അറസ്റ്റിലായതോടെയാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചത്.

പരുക്കേറ്റ് ആശുപത്രിയിലായിരുന്ന ഒരാളെ ചികിത്സ കഴിഞ്ഞ് തിരികെ വിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഒരു സ്ത്രീയുടെ പരുക്കാണ് ഗുരുതരം. തീവ്രവാദവിരുദ്ധ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീവ്രവാദ സ്വഭാവമുള്ള അക്രമണമെന്ന നിലയിലാണ് അന്വേഷണം.

ഭീകരന്‍ ഖാലിദ് മസൂദ് വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജില്‍ ഭീകരാക്രമണം നടത്തി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് പുതിയ അക്രമം. മുന്‍കൂട്ടി പദ്ധതിയിട്ട രീതിയിലാണ് അക്രമം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. എന്നാല്‍ തല്‍ക്കാലം മറ്റ് ഇടങ്ങള്‍ സുരക്ഷാ ഭീഷണിയില്ലെന്നാണ് പോലീസ് അവകാശപ്പെടുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.