CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 25 Minutes 13 Seconds Ago
Breaking Now

ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നു കോടി നല്‍കും

ജില്ലാ ഭരണകൂടം തിരഞ്ഞെടുക്കുന്ന 500 വീടുകളുടെ അറ്റകുറ്റപണികള്‍ക്ക് 50000 രൂപ വീതവും നല്‍കും.

സംസ്ഥാനത്തെ പ്രളയബാധിതര്‍ക്ക് സാന്ത്വനമേകാന്‍ കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍. ഇതിന്റെ ഭാഗമായി വി.ഗാര്‍ഡും ഗ്രൂപ്പ് സ്ഥാപനങ്ങളും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മൂന്നു കോടി രൂപ നല്‍കും.

വി ഗാര്‍ഡ്, വി സ്റ്റാര്‍, വണ്ടര്‍ലാ ഹോളീഡേയ്‌സ്, വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഒരു ദിവസത്തെ വേതനവും മാനേജ്‌മെന്റിന്റെ സംഭാവനയും ചേര്‍ത്ത് സമാഹരിക്കുന്ന 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് നല്‍കും.

കൂടാതെ കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന ഭവന സഹായ പദ്ധതിയില്‍പ്പെടുത്തി ജില്ലാ ഭരണകൂടം തിരഞ്ഞെടുക്കുന്ന 500 വീടുകളുടെ അറ്റകുറ്റപണികള്‍ക്ക് 50000 രൂപ വീതവും നല്‍കും. ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഇതുവരെ 750 ഭവനങ്ങള്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട്.

കേരളം സമീപകാലത്തൊന്നും നേരിടാത്ത മഴക്കെടുതിയിലൂടെ കടന്നു പേകുമ്പോള്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ഏറ്റെടുത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തേണ്ടത് ഓരോ പൗരന്റെയും കടമയും ഉത്തരവാദിത്വവുമാണെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.