CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 50 Seconds Ago
Breaking Now

അമ്മ ഞെട്ടി കട്ടിലില്‍ കുട്ടികള്‍ക്കൊപ്പം ഉറങ്ങിയ അതിഥിയെ കണ്ട് ; ഒടുവില്‍ പുലിക്കുട്ടിയെ പിടികൂടി

മക്കളെ ഓരോരുത്തരെയായി ഒച്ചയുണ്ടാക്കാതെ എടുക്കുമാറ്റി പുലിക്കുട്ടിയെ കട്ടിലില്‍ ഒറ്റയ്ക്കാക്കി. പിന്നീട് അയല്‍ക്കാരെ വിളിച്ചുണര്‍ത്തി പിടിച്ചു.

രാവിലെ അഞ്ചരയ്ക്ക് മക്കള്‍ക്കൊപ്പം കൊതുകു വലയ്ക്കുള്ളില്‍ സുഖമായി ചുരുണ്ടുകൂടിയുറങ്ങുന്ന പുലിക്കുട്ടിയെ കണ്ട് ആ അമ്മ ഞെട്ടി. ഉള്ളില്‍ ഇരമ്പിവന്ന നിലവിളിയെ ആത്മനിയന്ത്രണത്തോടെ അടക്കി. മക്കളെ ഓരോരുത്തരെയായി ഒച്ചയുണ്ടാക്കാതെ എടുക്കുമാറ്റി പുലിക്കുട്ടിയെ കട്ടിലില്‍ ഒറ്റയ്ക്കാക്കി. പിന്നീട് അയല്‍ക്കാരെ വിളിച്ചുണര്‍ത്തി പിടിച്ചു.

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ കുട്ടിയുടെ അമ്മ മനീഷ ബദ്രെയാണ് കട്ടിലില്‍ കുട്ടികള്‍ക്കൊപ്പം ഉറങ്ങിയ പുലിയെ കണ്ടത്. മൂന്നുമാസം പ്രായമുള്ള പുലിക്കുട്ടിയാണിത്. പ്രധാന വാതില്‍ തുറന്നപ്പോള്‍ ഇരുട്ടിലൂടെ പുലിക്കുട്ടി അകത്തു കയറിയതാകാമെന്ന് അദ്ദേഹം പറഞ്ഞു. വനം വകുപ്പുദ്യോഗസ്ഥര്‍ പുലിയെ പിടികൂടിയ ശേഷം പ്രാദേശിക ഓഫീസിലേക്ക് മാറ്റി. നടപടിക്രമം പൂര്‍ത്തിയാക്കിയ ശേഷം അതിനെ കാട്ടില്‍ വിടുമെന്ന് അദ്ദേഹം പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.