CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 47 Minutes 49 Seconds Ago
Breaking Now

മോദി കെയറിന്റെ ഭാഗമായുള്ള ആയുഷ്മാന്‍ ഭാരത് പദ്ധതി സെപ്തംബര്‍ 25 മുതല്‍

സ്വാതന്ത്ര ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ബഡ്ജറ്റില്‍ പ്രഖ്യാപിച്ച മോദി കെയറിന്റെ ഭാഗമായുള്ള ആയുഷ്മാന്‍ ഭാരത് പദ്ധതി സെപ്തംബര്‍ 25 മുതല്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 72ാം സ്വാതന്ത്ര ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി ജന്‍ അരോഗ്യ അഭിയാന്‍ എന്ന പേരിലുള്ള പദ്ധതിയിലൂടെ പാവപ്പെട്ടവര്‍ക്ക് മികച്ചതും താങ്ങാവുന്ന ചിലവില്‍ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പത്തുകോടി പാവപ്പെട്ട കുടുംബങ്ങള്‍ ആശുപത്രി പരിരക്ഷ നല്‍കുന്ന പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ്. പദ്ധതി നടപ്പാകുമ്പോള്‍ ഓരോ കുടുംബത്തിനും അഞ്ചു ലക്ഷം രൂപയുടെ പരിരക്ഷയാണ് കിട്ടുക.

സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ ലക്ഷക്കണക്കിന് വരുന്ന കുട്ടികള്‍ക്ക് ആരോഗ്യപരമായ ജീവിതം ഉറപ്പാക്കാനായി. ലോകാരോഗ്യ സംഘടന പോലും ഇതിനെ പ്രകീര്‍ത്തിച്ചു. സ്വാതന്ത്ര്യം നേടിത്തരുന്നതിന് വേണ്ടി മഹാത്മാഗാന്ധി സത്യാഗ്രഹിയായി. ഇന്ന് സ്വച്ച് ഭാരതം ഉറപ്പാക്കാനായി സ്വച്ചഗ്രഹികള്‍ പ്രവര്‍ത്തിക്കുന്നുവെന്നും മോദി പറഞ്ഞു .




കൂടുതല്‍വാര്‍ത്തകള്‍.